നാടിന്റെ കൂട്ടായ്മയായി 'ദി ഗ്രൂപ്പ് 'ന്റെ സ്‌നേഹവിരുന്ന്
ദേശമംഗലം:'ദി ഗ്രൂപ്പ് 'കലാകായിക സംഘടന ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. നോമ്പുതുറയില്‍ പങ്കെടുത്ത് ഭക്ഷണം കഴിഞ്ഞ് പിരിഞ്ഞു പോകുന്നവര്‍ക്കെല്ലാം ഇഫ്താര്‍ ഓര്‍മ മരം എന്ന പേരില്‍ വ്യക്ഷത്തൈകളും നല്‍കി.
ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എം. മഞ്ജുള പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദി ഗ്രൂപ്പ് സംഘാടകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.എസ്.മുസ്തഫക്ക് വൃക്ഷത്തൈ വിതരണം ചെയ്ത് ഇഫ്താര്‍ ഓര്‍മ മരം പദ്ധതി ദേശമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.സലീം നിര്‍വഹിച്ചു.
25 വര്‍ഷമായി റമദാനില്‍ വ്രതമെടുക്കുന്ന ദിഗ്രൂപ്പ് സംഘടനയുടെ പ്രധാന ഭാരവാഹിയും നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാനത്തെ മികച്ച മുന്‍പ്രവര്‍ത്തക ജേതാവുമായ വി.സന്തോഷിനെ ചടങ്ങില്‍ ആദരിച്ചു. ദി ഗ്രൂപ്പ് പ്രസിഡണ്ട് യു. രാജഗോപാല്‍ അധ്യക്ഷനായി.ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി.സി.പി.എം.ഏരിയാ സെക്രട്ടറി കെ.കെ. മുരളീധരന്‍,ലോക്കല്‍ സെക്രട്ടറി എം.എസ്. സുകുമാരന്‍, ഡി.വൈ.എഫ്.ഐ.സംസ്ഥാന മുന്‍ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.ദിലീപ്, കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡണ്ട് കെ.പ്രേമന്‍, വള്ളത്തോള്‍ നഗര്‍ മണ്ഡലം പ്രസിഡണ്ട് എം.സുമോദ്, യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.ഐ.ഷാനവാസ്, ദേശമംഗലം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് വെളുത്തേടത്ത്, ബി.ജെ.പി.നേതാവ് മനോജ് മുണ്ടത്ത്, ശശി കാരയില്‍, നാണു അമ്പാട്ട്, ഉമ്മര്‍കോയ, സി.കെ.പ്രഭാകരന്‍, പി.എസ്.ലക്ഷ്മണന്‍, ജയരാജ് കൂടിയാട്ട കലാകാരന്‍ ഡോ.കലാ. കനകകുമാര്‍,കലാഭവന്‍ രതീഷ്,ഭാരവാഹികളായ പി.ഇ.അഷ്‌റഫ് ,നന്ദകുമാര്‍, ദി ഗ്രൂപ്പ് സംഘടന ഭാരവാഹികളായ സി.എം.മുഹമ്മദ് കാസിം, പി.ഇ.മൊയ്‌നുദ്ദീന്‍, ഹസ്സന്‍ അബ്ദുള്ള, യു.ശ്രീകുമാര്‍, എ.എം.സക്കറിയ, വി.ശ്രീ ഹരി, ഇ.എസ്. താഹിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."