കാലിക്കറ്റ് എക്‌സ്‌പോ നാളെ പ്രദര്‍ശനം തുടങ്ങും
കോഴിക്കോട്: സാന്ത്വനരംഗത്തെ സേവനപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇ.കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കാലിക്കറ്റ് എക്‌സ്‌പോ-2017 നാളെ കോഴിക്കോട് സ്വപ്നഗരിയില്‍ പ്രദര്‍ശനമാരംഭിക്കും.
വിപുലമായ വിനോദ, വിജ്ഞാന പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് മേള നടത്തുന്നത്. പ്ലാനറ്റോറിയം , കൃഷിവകുപ്പ്, വനം വകുപ്പ്, സിറ്റി ട്രാഫിക് പൊലിസ് എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക് ആനിമല്‍ എക്‌സിബിഷന്‍, ക്ലിക്ക് ആര്‍ട്ട് ഗാലറി, ഫുഡ് കോര്‍ട്ട്, റൈഡുകള്‍ എന്നിവ മേളയുടെ മുഖ്യ ആകര്‍ഷകങ്ങളാണ്.
മേള മെയ് 30 വരെ നടക്കും. വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെയാണ് പ്രവര്‍ത്തന സമയം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.സി.പി.എം സൗത്ത് ഏരിയാ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്ന് പരിച്ചെടുത്ത അഞ്ച് ലക്ഷം രൂപ മൂലധനത്തില്‍ നിന്നാണ് സൊസൈറ്റി രൂപം കൊണ്ടത്.
കാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് കാരുണ്യമേകുകയാണ് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റി.
നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും കൂടുതല്‍ വിപുലമാക്കാനുമാണ് കാലിക്കറ്റ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കാലിക്കറ്റ് എക്‌സ്‌പോ ജനറല്‍ കണ്‍വീനര്‍ ഒ. രാജഗോപാല്‍, ട്രഷറര്‍ എ.ടി. അബ്ദുള്ളക്കോയ, ജനറല്‍ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസന്‍, സി.പി.എം സൗത്ത് ഏരിയാ സെക്രട്ടറി സി.പി. മുസാഫിര്‍ അഹമ്മദ്, ശ്രീഹരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."