ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ മൂന്നിന്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി-2017 ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്ന്, നാല്, അഞ്ച്, ആറ് തിയതികളിലായി താലൂക്കടിസ്ഥാനത്തില്‍ നടക്കും.
ഏപ്രില്‍ മൂന്ന് കോഴിക്കോട് താലൂക്ക് - കോഴിക്കോട് ജൂബിലി ഹാള്‍, ഏപ്രില്‍ നാല് വടകര താലൂക്ക് - വടകര മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഏപ്രില്‍ അഞ്ച് കൊയിലാണ്ടി താലൂക്ക് - കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഏപ്രില്‍ ആറ് താമരശേരി താലൂക്ക് - താമരശ്ശേരി ഗവ.യു.പി.സ്‌കൂള്‍. കാരാടി എന്നീ വേദികളില്‍ രാവിലെ ഒന്‍പത് മുതല്‍ ജനസമ്പര്‍ക്ക പരിപാടി നടക്കും.
ജില്ലാ തല ഉദ്ഘാടനം ഏപ്രില്‍ മൂന്നിന് രാവിലെ ഒന്‍പതിന് കോഴിക്കോട് കണ്ടംകുളം ജൂബിളി ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് നിര്‍വഹിക്കും. ആദ്യമെത്തുന്ന മുറയ്ക്ക് അപേക്ഷകര്‍ക്ക് ടോക്കണ്‍ സംവിധാനത്തിലൂടെ, സമര്‍പ്പിക്കപ്പെട്ട പരാതിയുടെ മേല്‍ സ്വീകരിച്ച നടപടി അറിയാം. ജില്ലാ കലക്ടറെ നേരിട്ട് കാണേണ്ടവര്‍ക്ക് അതിനുളള സൗകര്യവും ഏര്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായം, ദേശിയ കുടുംബ സഹായ പദ്ധതിയില്‍ നിന്നുളള സഹായം, ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുളള സഹായം, പട്ടയം എന്നിവ താലൂക്ക് തലങ്ങളില്‍ വിതരണം ചെയ്യും.
ഏറ്റുവാങ്ങേണ്ട അപേക്ഷകര്‍ക്കുളള അറിയിപ്പ് മുന്‍കൂര്‍ ലഭിക്കും. സഹായധനം സ്വീകരിക്കാന്‍ അര്‍ഹരായ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."