മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
കോഴിക്കോട്: മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂനിയനുകള്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള ബസ് സര്‍വീസുകളും ഓട്ടോ ടാക്‌സികളും നിരത്തിലിറങ്ങിയില്ല. മുതലക്കുളത്ത് യൂനിഫോം ധരിച്ച് സര്‍വീസ് നടത്തിയ ഓട്ടോക്കാരനെ സമര അനുകൂലികള്‍ തടഞ്ഞു. രാവിലെ മുതല്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പതിവുസര്‍വീസുകള്‍ക്കു പുറമേ അടിവാരം, താമരശേരി, മെഡിക്കല്‍ കോളജ്, കുന്ദമംഗലം എന്നിവിടങ്ങളിലേക്കും മലപ്പുറത്തേക്കും സ്‌പെഷല്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. ട്രെയിന്‍ സമയത്തിനു അനുസൃതമായാണ് സര്‍വീസുകള്‍ നടത്തിയത്. പണിമുടക്ക് അറിയിപ്പ് നേരത്തേ അറിഞ്ഞതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും യാത്രക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
വലിയങ്ങാടിയില്‍ ഇന്നലെ ചരക്കുലോറികള്‍ എത്താത്തതിനാല്‍ കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. പണിമുടക്കിയ തൊലാളികള്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."