'തആവുന്‍'ഫണ്ട് സമാഹരണത്തിന് തുടക്കം
തൃശൂര്‍: വിദ്യാര്‍ഥി സമൂഹത്തിന്റെ സമൂല പുരോഗതി ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് റമദാന്‍ 19 മുതല്‍ 29 വരെ നടത്തുന്ന ഫണ്ട് സമാഹരണ യജ്ഞം തആവുന്‍ ജില്ലാ തല ഉദ്ഘാടനം സലാം ബ്ലാങ്ങാട്ടില്‍ തുക സ്വീകരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേഖലാ, ക്ലസ്റ്റര്‍, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം നടത്തും.
മികച്ച പ്രവര്‍ത്തനം നടത്തുന്ന യൂനിറ്റ്, ക്ലസ്റ്റര്‍, മേഖലാ കമ്മിറ്റികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.
വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ വ്യാപകമാവുന്ന മദ്യാസക്തി, ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം, പഠന വൈകല്യം തുടങ്ങിയവ പരിഹരിക്കുന്നതിനും വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് സ്വരൂപിക്കുന്നത്.
ഫണ്ട് നേരിട്ട് അക്കൗണ്ടിലേക്കും അയക്കാവുന്നതാണ് . അക്കൗണ്ട് നമ്പര്‍ 12800100182137, ഫെഡറല്‍ ബാങ്ക് തൃശൂര്‍, ഐ.എഫ്.എസ്.സി. എഫ്.ഡി.ആര്‍.എല്‍ 0001280.
ചാവക്കാട് നടന്ന ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി , ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ , ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷെഹീര്‍ ദേശമംഗലം, ഇബാദ് ജില്ലാ ചെയര്‍മാന്‍ സിദ്ദീഖ് ബദ്‌രി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."