HOME
DETAILS
MAL
ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി
backup
April 05 2020 | 04:04 AM
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും മെയ് 15 മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ. ബജറ്റ് നിര്‍ദേശം അനുസരിച്ച് ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാരെ ബാധിക്കുന്നതാണെന്നും ഈ സാഹചര്യത്തില്‍ നീട്ടിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
2010ല്‍ ഭൂമിക്ക് ന്യായവില നിശ്ചയിച്ചതിനുശേഷം 2014ലും 2017ലുമായി 65 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. ഇപ്പോള്‍ 10 ശതമാനം വര്‍ധനവുകൂടി വരുത്തുമ്പോള്‍ വന്‍ തുക സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."