വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
കാസര്‍കോട്: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹനപണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
സ്വകാര്യബസും ലോറികളും ടാക്‌സികളും പൂര്‍ണമായും പണിമുടക്കുമായി സഹകരിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് ഇന്നലെ റോഡിലിറങ്ങിയത്.
പണിമുടക്കു ദിവസം കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ ദൗര്‍ലഭ്യം മൂലം നടത്തിയില്ല. ദീര്‍ഘദൂര സര്‍വിസുകളിലടക്കമുള്ള യാത്രക്കാരുടെ അഭാവം മൂലം ഉച്ചക്കു ശേഷമുള്ള 13 സര്‍വിസുകള്‍ റദ്ദ് ചെയ്തു.
മംഗലൂരുവിലേക്കുള്ള 11ഉം കണ്ണൂരിലേക്കുള്ള രണ്ടു സര്‍വിസുമടക്കം 13 സര്‍വിസാണ് റദ്ദ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ തീരെയില്ലാത്ത ഉള്‍നാടന്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു. ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഇവിടെ ഓടിയത്. വാഹന പണിമുടക്ക് മൂലം നഗരത്തിലെ കടകളില്‍ പലതും അടഞ്ഞു കിടന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച വാഹനപണിമുടക്കില്‍ നിന്ന് ബി.എം.എസ് വിട്ടുനിന്നിരുന്നു.
ദേശവ്യാപകപ്രക്ഷോഭം നടക്കുമ്പോള്‍ കേരളത്തില്‍ മാത്രം പണിമുടക്ക് നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഇവര്‍ പണിമുടക്കില്‍ നിന്നു വിട്ടു നിന്നത്. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ടി.കെ രാജന്‍, ഗിരികൃഷ്ണന്‍, എം ഷാഫി, മുഹമ്മദലി, സുബൈര്‍, ഷരീഫ്, ഖലീല്‍, ഹരീന്ദ്രന്‍, മണികണ്ഠന്‍ നേതൃത്വം നല്‍കി. രാവിലെ നഗരത്തില്‍ സര്‍വിസ് നടത്തിയ ചില ഓട്ടോറിക്ഷകളെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞുവെങ്കിലും പൊലിസ് ഇടപെട്ട് അവരെ പിന്തിരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."