HOME
DETAILS
MAL
112 ഫ്രഞ്ച് പൗരന്മാര് നാട്ടിലേക്ക് മടങ്ങി
backup
April 05 2020 | 04:04 AM
നെടുമ്പാശേരി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര് നാട്ടിലേക്ക് മടങ്ങി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക എയര്‍ഇന്ത്യ വിമാനത്തിലാണ് 112 പേരടങ്ങുന്ന സംഘം പാരീസിലേയ്ക്ക് പുറപ്പെട്ടത്. ഇത്തരത്തില്‍ കുടുങ്ങിയിരുന്ന 46 ഒമാന്‍ പൗരന്മാര് വെള്ളിയാഴ്ച നെടുമ്പാശേരിയില്‍ നിന്ന് ഒമാന്‍ എയറിന്റെ പ്രത്യേക വിമാനത്തില്‍ മസ്ക്കറ്റിലേക്ക് യാത്രയായിരുന്നു. ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദസഞ്ചാര വകുപ്പാണ് ഫ്രഞ്ച് പൗരന്മാരുടെ യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് മുന്‍പ് ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. വിനോദസഞ്ചാരത്തിനും ആയുര്‍വേദ ചികിത്സയ്ക്കും വേണ്ടി എത്തിയവരായിരുന്നു സംഘത്തില്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കണമെന്ന് ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിനോദസഞ്ചാര വകുപ്പ് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി കൊവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഇന്നലെ രാവിലെ 8.13നാണ് നെടുമ്പാശേരിയില്‍ നിന്ന് ഫ്രഞ്ച് സംഘവുമായി എയര്‍ ഇന്ത്യ വിമാനം യാത്രയായത്. മുംബൈയില്‍ എത്തിയ ശേഷം അവിടെ നിന്നുള്ള ഫ്രഞ്ച് പൗരന്മാരെ കൂടി കയറ്റിയ ശേഷമാണ് വിമാനം പാരീസിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."