HOME
DETAILS
MAL
തബ്‌ലീഗ് സമ്മേളനം: തെറ്റായ വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമെന്ന് ഹൈദരലി തങ്ങള്‍
backup
April 05 2020 | 04:04 AM
മലപ്പുറം: കഴിഞ്ഞമാസം ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സമ്മേളന സമയത്ത് ഡല്‍ഹിയില്‍ കോവിഡ് സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നുമില്ല. വാസ്തവം ഇതായിരിക്കെ ഈ വിഷയത്തിന്റെ പേരില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത് ഈ സമയത്ത് ഗുണം ചെയ്യില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് രോഗ വ്യാപനം തടയാന്‍ എല്ലാവരും സ്വയം മുന്നോട്ട് വന്ന് സഹകരിക്കണം. രോഗ മുക്തിക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടും ആത്മാര്‍ഥമായി സഹകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."