HOME
DETAILS
MAL
വിലക്ക് ലംഘിച്ചുള്ള ജുമുഅ അനാവശ്യം: ജിഫ്‌രി തങ്ങള്‍
backup
April 05 2020 | 04:04 AM
കോഴിക്കോട്: കൊവിഡ് 19 എന്ന വൈറസ് പകരുന്ന പ്രത്യേക സാഹചര്യത്തില്‍ ജുമുഅയും പള്ളികളിലെ നിസ്‌കാരവും നിയന്ത്രിക്കാന്‍ സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ തീരുമാനിച്ചിരുന്നുവെന്നും മതത്തിന്റെ വിധി മറികടന്ന് ജുമുഅ നിസ്‌കാരം ഈ സമയത്ത് നിര്‍വഹിക്കേണ്ടതില്ലെന്നും ആളുകള്‍ ഒരുമിച്ച് കൂടി ജുമുഅ ചിലര്‍ നടത്തിയത് ആവിശ്യമില്ലാത്തതാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
സര്‍ക്കാറിനോട് ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എല്ലാ നാട്ടിലേയും പോലെ നമ്മുടെ നാട്ടിലും പുറത്തിറങ്ങുന്നത് നിരോധിക്കപ്പെട്ട സമയമാണിത്. ഈ സമയത്ത് ജുമുഅ നിസ്‌കാരത്തിന്റെ കല്‍പന വിശ്വാസികളോടില്ല. ജുമഅയുടെ എല്ലാ നിബന്ധനളും പാലിച്ചുള്ള നിസ്‌കാരം ഈ സമയത്ത് കഴിയില്ല. ജുമുഅ ശരിയാവുന്നതിനു ആവശ്യമായ നാല്‍പത് ആളുകള്‍ ഒരുമിച്ചു കൂടാന്‍പറ്റാത്ത സമയമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മഹല്ലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യണം. ലീവിന്റെ സമയത്തുള്ള ശമ്പളം നല്‍കണം. അവര്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കാന്‍ മഹല്ല് അധികാരികള്‍ ശ്രദ്ധിക്കണം. കൊറോണയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ ചികിത്സയാണ് നേടേണ്ടത്. മറ്റു തരത്തിലുള്ള ചികിത്സയുമായി ബന്ധപ്പെട്ടാല്‍ അപകടം വരുത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നു. സമസ്ത അവരുടെ ആശയത്തോട് വിയോജിക്കുന്നവരാണ്. സമസ്ത വിഭാവനം ചെയ്യുന്ന ശരിയായ അഹ്‌ലുസ്സുന്നത്തു വല്‍ ജമാഅത്തിന്റെ ആശയപ്രകാരം പ്രവര്‍ത്തിക്കുന്നവരല്ല അവര്‍. എന്നാല്‍, അവര്‍ അവിടെ സമ്മേളനം സംഘടിപ്പിച്ചത് ലോക്ക്ഡൗണിന്റെ മുന്നെയാണ്. അവിടെ വൈറസ് ബാധിക്കുമ്പോള്‍ അതിനെ മുഴുവന്‍ ഇസ്‌ലാമിന്റെ മേല്‍ വച്ചുകെട്ടുന്ന നിലപാട് ശരിയല്ല. ഏതു വിഭാഗക്കാര്‍ കൂടിയാലും ഇതു സംഭവിക്കാം. അവര്‍ അനുമതി വാങ്ങാതെ സംഘടിപ്പിച്ചതാണെങ്കില്‍ അവര്‍ തെറ്റുകാരാണ്. അനുമതി വാങ്ങിയാണ് പരിപാടി നടത്തിയതെങ്കില്‍ ആ അര്‍ഥത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
എന്നാല്‍ സമ്മേളനം നടത്തിയപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ആരോഗ്യത്തിനു കുറച്ചും കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നു. ഇന്ത്യയില്‍ വൈറസ് വ്യാപിക്കാന്‍ കാരണക്കാര്‍ അവരാണെന്ന രീതിയിലുള്ള അക്ഷേപത്തില്‍ നിന്നും ബന്ധപ്പെട്ടര്‍ പിന്മാണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."