ജില്ലയില്‍ അബ്കാരി കേസുകളുടെ എണ്ണത്തില്‍ വര്‍ധന; ജൂണില്‍ രജിസ്റ്റര്‍ ചെയ്തത് 394 കേസുകള്‍
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ മാസം എക്‌സൈസ് വിഭാഗം രജിസ്റ്റര്‍ ചെയ്തത് 394 കേസുകള്‍. മുന്‍ മാസത്തെ അപേക്ഷിച്ച് നാല്‍പ്പത് ശതമാനം വര്‍ധനയാണു ജൂണില്‍ ഉണ്ടായിരിക്കുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ സുരേഷ് റിച്ചാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
142 അബ്കാരി കേസുകളും 24 എന്‍.ഡി.പി.എസ് കേസുകളും 228 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 179 പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടിയായി 25 ലിറ്റര്‍ ചാരായവും 560 ലിറ്റര്‍ വാഷും 124.28 ലിറ്റര്‍ ഐ.എം.എഫ്.എല്‍-ഉം 255 ലിറ്റര്‍ കള്ളും 9.6 ലിറ്റര്‍ ബിയറും 418 പാക്കറ്റ് ബീഡി-സിഗററ്റും 60 പാക്കറ്റ് ഹാന്‍സും 19 ലിറ്റര്‍ അനധികൃത ഹോമിയോ മരുന്നുകളും അഞ്ചുലിറ്റര്‍ വൈനും 1.6 കി.ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് കള്ളുഷാപ്പുകള്‍ക്കെതിരെ നാല് കേസുകളും ക്ലബ്ബുകള്‍ക്കെതിരെ രണ്ടു കേസുകളും ബിയര്‍വൈന്‍ പാര്‍ലറിനെതിരെ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ട്. അബ്കാരിമയക്കുമരുന്ന് കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ 9447178057 എന്ന നമ്പരിലോ ടോള്‍ ഫ്രീ നമ്പരായ 18004252818 എന്ന നമ്പരിലോ വിളിച്ചറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."