പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും ഊന്നല്‍
പാനൂര്‍: പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കി പാനൂര്‍ നഗരസഭാ ബജറ്റ്. അടിസ്ഥാന പശ്ചാത്തല സൗകര്യം ഉറപ്പുവരുത്തി വിവിധ ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയിലൂടെ സുസ്ഥിര വികസനവും ക്ഷേമവും യാഥാര്‍ഥ്യമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. 136335000 രൂപ വരവും, 129517500 രൂപ ചെലവും, 6817500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാന്‍ എം.കെ പത്മനാഭന്‍ അവതരിപ്പിച്ചത്. നഗരസഭ ഹൈടെക്കാകുന്നതിന് 77 ലക്ഷം രൂപ വകയിരുത്തി. ജനകീയ കൂട്ടായ്മയിലൂടെ സാമൂഹ്യ ശുചിത്വം സാധ്യമാകാനായി 50 ലക്ഷവും ജൈവ കൃഷിയും അടുക്കള തോട്ടം വ്യാപിപ്പിക്കാനുമായി 30 ലക്ഷവും പൊതുവിദ്യാലയ ശാക്തീകരണത്തിനായി 35 ലക്ഷവും തെരുവുവിളക്ക് സംവിധാനം കാര്യക്ഷമമാക്കാന്‍ 36 ലക്ഷവും ഗതാഗതത്തിനായി 80 ലക്ഷവും യുവജനവനിത ക്ഷേമത്തിനായി 11 ലക്ഷവും വകയിരുത്തി. നഗരസഭാധ്യക്ഷ കെ.വി റംല അധ്യക്ഷയായി. ഇ.എ നാസര്‍, കെ.ടി.കെ റിയാസ്, പ്രീത തുളളുവന്‍ പറമ്പത്ത്, കെ സുഹറ, കെ.എം സമീജ, കെ നിസാര്‍, കെ അച്ചുതന്‍, ഹസീന കിഴക്കെച്ചാലില്‍, കെ.കെ കദീശ, പി.പി സൈനബ, ജഫ്‌നാസ് ഇ ദാവൂദ്, എം നജാത്ത്, റജുല മഹൂഫ്, പി.കെ രാജന്‍, ഉമൈസ ടി.പി, ടി.എം ബാബു, കെ.കെ വിജയന്‍, എ.പി രമേഷ്, ഉമ്മുസല്‍മത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."