HOME
DETAILS

മീനച്ചിലാറിന് മരണമണി മുഴങ്ങുന്നു; കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യം

  
backup
July 03 2016 | 06:07 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b4


ഏറ്റുമാനൂര്‍ : മീനച്ചിലാറിന്റെ തീരപ്രദേശത്തെ കൈയേറ്റം ഒഴുപ്പിക്കുന്നതിനു മുന്നോടിയായി സ്ഥലം അളന്ന് തിട്ടപെടുത്താനുള്ള നീക്കം അട്ടിമറിച്ചതിന്റെ പിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരുമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
സ്ഥലം അളക്കാനായി എത്തിയ താലൂക്ക് സര്‍വ്വേയര്‍ കൈയേറ്റക്കാരോടൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുകയാണുണ്ടായതെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വക ഭൂമി വീണ്ടെടുത്ത് മീനച്ചിലാറിനെ സംരക്ഷിക്കുന്നതിന് പ്രത്യേക കമ്മിഷനെ നിയോഗിക്കണമെന്നു പ്രസിഡന്റ് മോന്‍സി പി. തോമസ്, കണ്‍വീനര്‍ എന്‍.ഓ ജോസഫ് എന്നിവര്‍ ഏറ്റുമാനൂര്‍ മീഡിയാ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കലക്ടര്‍, സ്ഥലം എം.എല്‍.എ, എം.പി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഭരവാഹികള്‍ അറിയിച്ചു. ഏറ്റുമാനൂര്‍ നഗരസഭയിലെ പേരൂര്‍ പതിനെട്ടാം വാര്‍ഡില്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലം വരെയുള്ള പ്രദേശത്ത് 35 ഏക്കറോളം ആറ്റുതീരമാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. മീനച്ചിലാറിന്റെ തീരത്തെ 120 കോടി രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഇല്ലികാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച് കൈയേറിയത്. പേരൂര്‍ വില്ലേജില്‍ പെടുന്ന ഈ ഭൂമി പതിനഞ്ചോളം പേരുടെ അധീനതയിലാണിപ്പോള്‍. കിണറ്റിന്‍മൂട്കടവില്‍ പഞ്ചായത്ത് വകയായി ഉണ്ടായിരുന്ന കുളിക്കടവും കുളിപ്പുരയും എട്ടുവര്‍ഷം മുന്‍പ് ഇടിച്ചു നിരത്തി. കൈയേറ്റ ഭൂമിയിലേക്ക് മറ്റാര്‍ക്കും പ്രവേശിക്കാനാവാത്ത വിധം തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ഭൂമി അളന്ന് തിരിക്കാന്‍ കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന 15 പേര്‍ക്കും സമീപവാസികള്‍ക്കും പുറമെ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്കും ഏപ്രില്‍ അഞ്ചിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം കൈവശം വെച്ചിരിക്കുന്നവരില്‍ ഒന്‍പതുപേര്‍ അളവ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കുന്നത്.
കൈയേറ്റക്കാരുടെ താല്‍പര്യത്തിന് വഴങ്ങി അഡീഷണല്‍ തഹസില്‍ദാര്‍ അളവ് മാറ്റിവച്ചു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ കലക്ടര്‍ക്കും മറ്റും നല്‍കിയ പരാതിയെ തുടര്‍ന്ന് ഭൂമി അളന്ന് തിരിക്കാന്‍ വീണ്ടും ഉത്തരവായി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഭൂമി അളക്കാനെത്തിയ സര്‍വ്വേയറും സംഘവും കൈയേറ്റക്കാര്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കുകയാണുണ്ടായത്.
തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു രേഖയില്‍ കൈയേറിയ സ്ഥലത്ത് കപ്പ,വാഴ എന്നിവകൃഷി ചെയ്യുന്നതായി വില്ലേജില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. മാത്രമല്ല കിണറ്റിന്‍മൂട് കടവില്‍ അടുത്ത കാലത്ത് നിര്‍മിച്ച തൂക്കുപാലത്തിന്റെ പേരൂരില്‍ നിന്നുള്ള പകുതിയിലേറെ ഭാഗവും ഇപ്പോള്‍ കരഭൂമിക്കു മുകളിലാണ്. സഹോദരന്‍ കൈയേറ്റക്കാരില്‍ ഒരാളായതിനാല്‍ വാര്‍ഡിലെ കൗണ്‍സിലറും അതിലൂടെ നഗരസഭയും ഇവര്‍ക്കനുകൂലമായ നിലപാടാണെടുക്കുന്നത്. കേരളത്തിലെ പ്രധാന നദികളില്‍ ഒന്നായ മീനച്ചിലാറിന്റെ വീതി ഇപ്പോള്‍തന്നെ പകുതിയിലധികം കുറഞ്ഞുവെന്നും വിദൂരഭാവിയില്‍ നദിയുടെ മരണം കാണേണ്ടി വരുമെന്നും ഭാരവാഹികള്‍ ചൂണ്ടികാട്ടി.
അളവുമാറ്റിവച്ച അഡീഷണല്‍ തഹസില്‍ദാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും കലക്ടറെ സമീപിച്ചു. വിവരാവകാശനിയമം വഴി ലഭിച്ച രേഖകളും ഹാജരാക്കി. ഇതേ തുടര്‍ന്നാണ് ഭൂമി അളന്ന് തിരിക്കാന്‍ വീണ്ടും ഉത്തരവായത്.
കൈയേറ്റകാരെന്നു പറയുന്ന 15 പേരുള്‍പ്പെടെ ആറ്റുപുറമ്പോക്കിനോട് ചേര്‍ന്ന് സ്ഥലമുള്ള 41 പേര്‍ക്ക് ഇതുസംബന്ധിച്ച് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനായി ഉദ്യേഗസ്ഥര്‍ എത്തിയത് സ്ഥലം കൈയേറിയിരിക്കുന്നവരില്‍ ഒരാളുടെ കാറിലാണെന്നും ഇവര്‍ സ്വാധീനച്ചതിനാലാണ് സര്‍വ്വേയര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി അളക്കാതെ പോയതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  8 days ago
No Image

മറന്നു കളയാനുള്ളതല്ല ഓര്‍ത്തുവെക്കാനുള്ളതാണ് ബാബരി

National
  •  8 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  8 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  8 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  8 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  8 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  8 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago