സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യാതെ റേഷന്‍കട; പ്രതിഷേധം ശക്തം
ഗൂഡല്ലൂര്‍: മാസം മുഴുവന്‍ റേഷന്‍ സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കണമെന്നിരിക്കെ നെല്ലാകോട്ടയില്‍ സഹകരണ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയിയില്‍ റേഷന്‍ സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി.
എല്ലാം മാസവും 20ന് ശേഷമെത്തുന്നവര്‍ക്ക് അരി പോലും നല്‍കുന്നില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. കഴിഞ്ഞമാസം 20ന് ശേഷമെത്തിയ നിരവധി പേര്‍ക്ക് അരി ലഭിച്ചിട്ടില്ല. 20ന് മുന്‍പേ വരണമെന്നാണ് ഗുണഭോക്താക്കളോട് ജീവനക്കാര്‍ പറയുന്നത്. മറ്റു റേഷന്‍ കടകളില്‍ ഒഴിവു ദിനങ്ങളിലൊഴിച്ചുള്ള എല്ലാ ദിവസവും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കടയിലെ ആകെയുള്ള കാര്‍ഡുകളില്‍ 20 ശതമാനം കാര്‍ഡുടമകള്‍ക്ക് അരി വെട്ടികുറച്ചതായും പരാതിയുണ്ട്.
കാര്‍ഡ് വഴി വിതരണം ചെയ്യുന്ന പരിപ്പ്, പാംഓയില്‍ തുടങ്ങിയവും വൈകിയെത്തുന്നവര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ മാസാദ്യത്തില്‍ റേഷന്‍ കടക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാധനങ്ങള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."