'മോശമായി പെരുമാറുന്നതു പോട്ടെ, ശബ്ദമുയര്‍ത്തി സംസാരിക്കുക പോലും ചെയ്യാത്ത അത്രയും മാന്യര്‍'- കൊവിഡ് ചികിത്സയിലുള്ള തബ്‌ലീഗുകാരെ കുറിച്ച സംഘ് പ്രചാരണങ്ങള്‍ പൊളിച്ചടുക്കി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിലുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്കെതിരായ സംഘ് പ്രചാരണങ്ങളെ പൊളിച്ചടുക്കി ഡോക്ടര്‍മാര്‍ തന്നെ രംഗത്ത്. വനിതാ സ്റ്റാഫുകളോട് ഇവര്‍ വളരെ മോശമായി പെരുമാറുന്നു. അശ്ലീലമായി സംസാരിക്കുന്നു. നഗ്നരായി നടക്കുന്നു. സ്റ്റാഫുകളുടെ മേലേക്ക് തുപ്പുന്നു തുടങ്ങിയവയായിരുന്നു ഇവരെ കുറിച്ച പ്രചാരണം. എന്നാല്‍ ഇതെല്ലാം പോളിച്ചടുക്കിയിരിക്കുകയാണ് വനിതാ ഡോക്ടറായ ഇഷിത ശര്‍മയും ഉര്‍വി ശര്‍മ റൈനയും.
'നിസാമുദ്ദീന്‍ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ആളാണ് ഞാനും. അവരൊരിക്കലും മോശമായി പെരുമാറിയിട്ടില്ല. ഒരിക്കലും'- ഉര്‍വി ട്വിറ്ററില്‍ കുറിച്ചു.
I was part of the evacuation at nizamuddin and they never misbehaved. Not once
— Urvi Sharma Raina (@UrviSha71867953) April 4, 2020
'ഞങ്ങളും ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തുകാരെ ശുശ്രൂഷിക്കുന്ന കൂട്ടത്തില്‍ ഉണ്ട്. അശ്ലീല വാക്കുകള്‍ പോട്ടെ, ഇവരുടെ ശബ്ദം പോലും ഞങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഇവരെ കുറിച്ച് ശരിയായി അറിയാന്‍ ഞാന്‍ മനഃപൂര്‍വ്വമാണ് ഈ ഡ്യൂട്ടി ഏറ്റെടുത്തത്. ഇവര്‍ അജ്ഞാത ലോകത്തെ ആളുകളാണ്. ഇവര്‍ ഭൂമിക്കുള്ളിലെയോ എന്തിനേറെ അങ്ങ് ആകാശത്തിലെ ദൈവത്തെ കുറിച്ച് പോലുമോ സംസാരിക്കുന്നില്ല. സത്യാവസ്ഥ എന്തെന്നും ഇവരെ കുറിച്ച് നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്തെന്നും ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സ്വബോധം നഷ്ടപ്പെടുകയാണ്'- ഡോ. ഇഷിത ശര്‍മ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."