HOME
DETAILS
MAL
വീതി കുറവില്‍ പ്രതിഷേധം ശക്തം
backup
April 01 2017 | 00:04 AM
ചെറുപുഴ: മലയോര ഹൈവേ നിര്‍മാണം നടന്നുവരുന്ന ചെറുപുഴയിലും തേര്‍ത്തല്ലിയിലും റോഡിനാവശ്യമായ വീതി എടുക്കാത്തതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. 90 ഡിഗ്രി വളവുള്ള ചെറുപുഴ ജങ്ഷനിലും തേര്‍ത്തല്ലി ജങ്ഷനിലും ചുരുക്കം ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് കൂട്ടായ്മ രൂപപ്പെടുന്നത്. പെരിങ്ങാല, കുടപ്രം, കോടോപള്ളി, പനംകുറ്റി പ്രദേശങ്ങളിലെ നാട്ടുകാരുടെ കൂട്ടായ്മയില്‍ ഫാ. മാത്യു പയ്യനാട്ട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുമിത്രാ ഭാസ്കരന്, പഞ്ചായത്ത് മെമ്പര്‍മാരായ ദേവദാസ് വള്ളിയാംതടത്തില്‍, തോമസ് ഒഴികയിന്, പി. മനു സംസാരിച്ചു. ഫാ. മാത്യു പയ്യനാട്ട് കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."