പൂഞ്ഞാറിലെ തോല്‍വി: സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം
ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണം സി.പി.എം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിനു ശേഷവും പൂഞ്ഞാറിലെ പ്രദേശിക നേതൃത്വത്തില്‍ അഭിപ്രായംവിത്യാസം രൂക്ഷമാകുന്നു. ഏരിയ കമ്മറ്റിയെയും ലോക്കല്‍ കമ്മറ്റിയെയും പിരിച്ചു വിടണമെന്ന് ആവശ്യപെട്ടു പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തെകക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തിലാണു പോസ്റ്ററുകള്‍. പാര്‍ട്ടിക്കു വോട്ടുചെയ്ത 22700 വോട്ടര്‍മാരുടെ പേരിലാണു പോസ്റ്ററുകള്‍ അച്ചടിച്ചിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പി.സി ജോസഫിനെ വിജയിപ്പിക്കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ഥന അവഗണിച്ച് പി.സി ജോര്‍ജിനെ വിജയിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെയാണു പോസ്റ്ററിലെ പരാമര്‍ശം.
ഈരാറ്റുപേട്ടയിലും പരിസരപ്രദേശത്തും ബസുകളിലുമാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി വഞ്ചകരാണെന്നാണു പോസ്റ്ററിലെ പരാമര്‍ശം. തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ നടത്തിയ പരസ്യ പ്രചരണങ്ങള്‍ പോലും എതിര്‍ക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം തയ്യാറാകാതിരുന്നതാണു കനത്ത തോല്‍വിയ്ക്കു കാരണമെന്ന പാര്‍ട്ടി അണികളുടെ വികാരമാണു പോസ്റ്റര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലും പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലും സെക്കുലര്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുമ്പോള്‍ ഭരണം വിടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സി ജോര്‍ജിനെ എതിര്‍ത്തത് അണികള്‍ ഉള്‍കൊള്ളുവാന്‍ സാധിക്കാത്തതാണു പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ജോസഫ് കനത്ത തോല്‍വിയുണ്ടാകാന്‍ കാരണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം പ്രദേശിക നേതാക്കള്‍ പറയുന്നു.
അതേസമയം സജീവമായി നേതാക്കള്‍ തെരഞ്ഞടുപ്പ് രംഗത്ത് ഇല്ലാത്തതിനാലാണ് കനത്ത തോല്‍വിയുണ്ടാകാന്‍ കാരണമെന്ന് മറുവിഭാഗത്തിന്റെ അഭിപ്രായം.ഇപ്പോഴും സെക്കുലറിന്റെ പിന്തുണയോടു കൂടിതദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തില്‍ തുടരുന്നതിനെ ആദ്യ വിഭാഗത്തിന്എതിര്‍പ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."