HOME
DETAILS
MAL
തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: നടപടി സാങ്കേതികം മാത്രമെന്ന് കോടിയേരി
backup
June 05 2018 | 07:06 AM
തിരുവനന്തപുരം: എടപ്പാള്‍ പീഡനം പുറത്തു കൊണ്ടുവരാന്‍ സഹായിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി സാങ്കേതികം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ സാങ്കേതികമെന്നു പറഞ്ഞ് തിയറ്റര്‍ ഉടമക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിയറ്റര്‍ ഉടമക്ക് അനുകൂലമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലിസിലുണ്ടെങ്കില് അവര്‍ രാജിവച്ച് പുറത്തു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."