മലയോര ഹൈവേ: ചെറുപുഴയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി
ചെറുപുഴ: മലയോര ഹൈവേ നിര്‍മാണത്തില്‍ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും ചെറുപുഴ ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുനീക്കല്‍. ചെറുപുഴ മേലെ ബസാറില്‍ തിരുമേനി റോഡിലായിരുന്നു വിവാദം.
പന്ത്രണ്ട് മീറ്റര്‍ വീതി വേണ്ട സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ കാട്ടിയ അനാസ്ഥയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പന്ത്രണ്ട് മീറ്റര്‍ വീതിയെടുക്കാതെ ടൗണില്‍ കലുങ്ക് നിര്‍മാണം ആരംഭിച്ചത് ഏറെ വിവാദങ്ങള്‍ക്കും പണി തടയുന്ന സ്ഥിതിവരെ ഉണ്ടാക്കിയിരുന്നു.
പിന്നീട് പഞ്ചായത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും പി.ഡബ്ല്യു.ഡി എന്‍ജിനിയറുടെയും നേതൃത്വത്തില്‍ സ്ഥലം അളന്നപ്പോള്‍ ടൗണിലെ ചില കെട്ടിടങ്ങളുടെ അകത്താണ് കുറ്റിയിടേണ്ടി വന്നത്.
കെട്ടിട ഉടമകളില്‍ ചിലര്‍ കെട്ടിടം പൊളിക്കാന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ചതോടെ പ്രശ്നം വീണ്ടും തുടങ്ങി. പിന്നീട് നാട്ടുകാരും തൊഴിലാളി രാഷ്ട്രീയ പ്രതിനിധികളുമായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ചര്‍ച്ചയില്‍ കെട്ടിടത്തിന്റെ ഫില്ലറിന് സമീപത്തുവരെ പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് സംഘടനാ പ്രതിനിധികളെ ചൊടിപ്പിക്കുകയും അവര്‍ ഇറങ്ങിപോവുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊളിച്ചുനീക്കല്‍ നടപടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."