തീപ്പന്തം ഇനി ജ്വലിക്കുന്ന ഓര്മ
മൈക്കിനു മുന്നിലെത്തിയാല്‍ ആളിപ്പടരുന്ന തീപ്പന്തമായിരുന്നു നന്ദനന്‍. കറുത്തു മെലിഞ്ഞ ഈ മനുഷ്യന് വാക്കുകളില്‍ ഊര്‍ജം നിറയ്ക്കുകയും അതു കേള്‍വിക്കാരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു
തളിപ്പറമ്പ്: രാഷ്ട്രീയ പൊതുയോഗങ്ങളില്‍ ഒരു കാലഘട്ടത്തില്‍ കേള്‍വിക്കാരെ ആവേശംകൊള്ളിച്ച തീപ്പൊരി പ്രാസംഗികന് കെ.സി നന്ദനന്‍(79) ഇനി ജ്വലിക്കുന്ന ഓര്‍മ്മ. തളിപ്പറമ്പ് ഏഴാംമൈലിലെ വാടകവീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു വിപ്ലവ പോരാളി. മൈക്കിനു മുന്നിലെത്തിയാല്‍ ആളിപ്പടരുന്ന തീപന്തമായിരുന്നു നന്ദനന്‍. കറുത്തു മെലിഞ്ഞ ഈ മനുഷ്യന് വാക്കുകളില്‍ ഊര്‍ജം നിറയ്ക്കുകയുംഅതു കേള്‍വിക്കാരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു.
അക്കാലത്ത് നന്ദനന്‍ പ്രസംഗിച്ചിരുന്ന യു.ഡി.എഫ് യോഗങ്ങളില്‍ ആശയവിയോജിപ്പു കാത്തുസൂക്ഷിക്കുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍പോലും പങ്കെടുത്തു.
1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരേ ആര്.എസ്.പി(എസ്) സ്വതന്ത്ര സ്ഥാനാര്‍ഥിയായി നന്ദനന്‍ മത്സരിച്ചിരുന്നു. തീപ്പന്തം ആയിരുന്നു അടയാളം. ആ തെരഞ്ഞെടുപ്പില്‍ കോടിയേരി 17,100 വോട്ടുകള്‍ക്കു വിജയിച്ചു. 1986ല്‍ എം.വി രാഘവന് സി.എം.പി രൂപീകരിച്ചപ്പോള്‍ കൂത്തുപറമ്പിലെ വീട്ടില്‍ ചെന്നു നന്ദനനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. സി.പി.എമ്മിന്റെ ഭീഷണി നേരിട്ടു സി.എം.പിക്കു വേണ്ടി കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നന്ദനന്‍ ഇടതടവില്ലാതെ പ്രസംഗിച്ചുനടന്നു. മലപ്പുറത്ത് ഒരിക്കല്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ രക്തം ഛര്‍ദ്ദിച്ചു കുഴഞ്ഞുവീണിരുന്നു. സി.പി.എമ്മിന്റെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടു വളര്‍ന്നുവന്ന സി.എം.പി, സി.പി.എം പാളയത്തിലേക്കു പോകുന്നത് നന്ദനന്‍ അംഗീകരിച്ചിരുന്നില്ല. പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം കെ.സി നന്ദനനെ തളിപ്പറമ്പ് ഏഴാംമൈലിലെ വാടകവീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
എതിരാളികളെ പോലും പിടിച്ചിരുത്തുന്ന പ്രസംഗപാടവം കൈമുതലായ നന്ദനനു രാഷ്ട്രീയം ഒരിക്കലും ഉപജീവനമാര്‍ഗമായിരുന്നില്ല. തന്റെ പ്രസംഗശൈലിയാല് എതിരാളികളെ അമ്പരപ്പിക്കാനും അവരുടെ ആദരവ് നേടാനും അദ്ദേഹത്തിനു സാധിച്ചു. ജീവിതത്തിന്റെ അരങ്ങില്‍ നിന്നു ആ തീപ്പൊരി പ്രാസംഗികന് വിടപറഞ്ഞു. തീപന്തം ഇനി ഓര്‍മ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 14 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി