HOME
DETAILS
MAL
സഊദിയില്‍ ഈവര്‍ഷം ചൂടു കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ അതോറിറ്റി
backup
June 05 2018 | 12:06 PM
ജിദ്ദ: സഊദിയില്‍ ഈവര്‍ഷം ചൂടു കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. അമ്പത് ഡിഗ്രി സെല്ഷൃസ് വരെ ചൂട് കൂടാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. സാധാരണയില്‍ കവിഞ്ഞ ചൂടാണ് അനുഭവപ്പെടുക.
സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കഠിനമായ ചൂട് അനുഭവപ്പെടും. സഊദിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ജൂലൈ, ഓഗസ്റ്റ് മാസത്തോടെ ചൂട് അമ്പതു ഡിഗ്രിയിലധികമാകുമെന്നും അധികൃതര്‍ പറഞ്ഞു. അതേ സമയം രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തു ചൂട് കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."