അക്ഷരപ്പറവകള്‍ കലാജാഥ ഇന്ന്
കണ്ണൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേളയുടെ പ്രചാരണാര്‍ഥം സുന്നി ബാലവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്ഷരപ്പറവകള്‍ പ്രചാരണ കലാജാഥ ഇന്ന് രാവിലെ 8.30ന് കണ്ണൂര്‍ സിറ്റിയില്‍ നിന്നാരംഭിക്കും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സുഹൈല്‍ തടിക്കടവ് അധ്യക്ഷനാകും. അബ്ദുസമദ് മുട്ടം മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം വൈകുന്നേരം പാലക്കോട് എ. ഉമര്‍കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഷുക്കൂര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. അഫ്‌സല്‍ രാമന്തളി, സജീര്‍ കാടാച്ചിറ, അര്‍ഷദ് മണ്ടൂര്‍ നേതൃത്വം നല്‍കും. സ്വീകരണ കേന്ദ്രങ്ങളും സമയവും ചുവടെ: പുതിയതെരു(9.00), പാപ്പിനിശ്ശേരി(9.30), മടക്കര(10.00), ചെറുകുന്ന്(10.30), പഴയങ്ങാടി(11.00), ഓണപ്പറമ്പ്(11.30), തളിപ്പറമ്പ്(12.00), മന്ന(12.30), ചപ്പാരപ്പടവ്(1.00), പെരിങ്ങോം(2.30), മാതമംഗലം(3.00), പിലാത്തറ(3.30), പെരുമ്പ(4.00), പയ്യന്നൂര്‍(4.30). പാലക്കോട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."