ഇസ്‌ലാമിക കലാമേളയ്ക്കു പാലക്കോട് ഒരുങ്ങി
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക കലാമേള നാളെമുതല്‍ നാലുവരെ പാലക്കോട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. മദ്‌റസാ വിദ്യാര്‍ഥികളുടെ ജില്ലയിലെ ഏറ്റവും വലിയ മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 79 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ മൂന്നു വേദിയില്‍ കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. മദ്‌റസാ അധ്യാപകര്‍ക്കായി പ്രത്യേക മത്സരവും ഉണ്ടാകും.
നാളെ രാവിലെ 9.30ന് പാലക്കോട് മഖാം സിയാറത്തിന് അബ്ദുറഹ്മാന്‍ ദാരിമി വേശാല നേതൃത്വം നല്‍കും. തുടര്‍ന്നു കെ.സി അബ്ബാസ് ഹാജി പതാക ഉയര്‍ത്തും. 10.30ന് റെയിഞ്ച് കോഓര്‍ഡിനേറ്റര്‍മാരുടെ സംഗമം സംസ്ഥാന സെക്രട്ടറി കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനര്‍ അബൂബക്കര്‍ ക്ലാസിനു നേതൃത്വം നല്‍കും.
വൈകുന്നേരം നാലിന് മുട്ടം കക്കാടപ്പുറം റഹ്മാനിയ മദ്‌റസ കേന്ദ്രീകരിച്ച് നടക്കുന്ന വിളംബര ഘോഷയാത്ര പഴയങ്ങാടി എസ്.ഐ പി.ബി സജീവ് ഫ്‌ളാഗ്ഓഫ് ചെയ്യും. വൈകുന്നേരം 6.30ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും. ദഫ് അവാര്‍ഡ് അബ്ദുറഹ്മാന്‍ കല്ലായിയും സ്‌കൗട്ട് അവാര്‍ഡ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവിയും സമ്മാനിക്കും. വി.പി വമ്പന്‍, റഷീദ് കവ്വായി, ബി. ഹംസ ഹാജി സംബന്ധിക്കും. എസ്.കെ ഹംസ ഹാജി ഉപഹാരം നല്‍കും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനാകും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ മുഖ്യാതിഥിയാകും. തുടര്‍ന്നു സൂപ്പര്‍ സീനിയര്‍ ബുര്‍ദ മജ്‌ലിസ്.
മറ്റന്നാള്‍ രാവിലെ ഒന്‍പതു മുതല്‍ കലാസാഹിത്യ മത്സരങ്ങള്‍. വൈകുന്നേരം ആറിന് സാംസ്‌കാരിക സന്ധ്യ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.പി.പി തങ്ങള്‍ അധ്യക്ഷനാകും.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയാകും. സുധീര്‍ വെങ്ങര, താഹ മാടായി, സിറാജ് എടയന്നൂര്‍, അസീസ് തായിനേരി സംബന്ധിക്കും. തുടര്‍ന്നു മുഅല്ലിം ബുര്‍ദ മജ്‌ലിസ്.
നാലിനു വൈകുന്നേരം ആറിന് സമാപനസമ്മേളനം സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ചാംപ്യന്‍ഷിപ്പും കെ.കെ.പി അബ്ദുല്ല ഫൈസി സമ്മാനദാനവും ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പി.ടി മുഹമ്മദ്, അഹ്മദ് തേര്‍ളായി, ബഷീര്‍ അസ്അദി, കെ.കെ മുഹമ്മദ് ദാരിമി, സിറാജുദീന്‍ ദാരിമി കക്കാട്, അഫ്‌സല്‍ രാമന്തളി, മുഹമ്മദ്ബ്‌നു ആദം, അബ്ദുഷുക്കൂര്‍ ഫൈസി പുഷ്പഗിരി സംബന്ധിക്കും. ക്ഷേമനിധി സഹായങ്ങള്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ വിതരണം ചെയ്യും. കെ.ടി അബ്ദുല്ല മൗലവി അധ്യക്ഷനാകും.
മമ്മൂട്ടി വയനാട്, അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. എ. ഉമര്‍കോയ തങ്ങള്‍ സര്‍ഗ പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. അബ്ദുസമദ് മുട്ടം, നവാസ് ദാരിമി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."