കൊവിഡ്-19: സഊദിയിൽ ഇന്ന് അഞ്ചു മരണം; രോഗ ബാധിതർ 2385 ആയി ഉയർന്നു
റിയാദ്: കൊവിഡ്-19 വൈറസ് ബാധയേറ്റു സഊദിയിൽ ഇന്ന് അഞ്ചു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറ ബാധ മരണം 34 ആയി ഉയർന്നു. പുതുതായി 15 പേർക്ക് കൂടി ഇന്ന് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2385 ആയി ഉയർന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1863 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 68 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ വൈറസ് മോചിതരുടെ എണ്ണം 488 ആയി ഉയർന്നിട്ടുണ്ട്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 47 ശതമാനമാണ് സ്വദേശികൾ ബാക്കി 53 ശതമാനം രോഗികളും വിദേശികളാണ്. ഇന്ന് രാവിലെ 191 കേസുകളും ഇന്നലെ 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കിയുള്ള കേസുകളാണ് ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇന്ന് മാത്രം പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം സഊദിയിൽ 206 പുതിയ വൈറസ് ബാധ കേസുകളാണ് സ്ഥിരീകരിച്ചത്.
إجمالي عدد الحالات بلغ (2385) حالة بفيروس #كورونا الجديد (كوفيد19)، وتسجيل (5) حالات وفيات رحمهم الله، وتسجيل (68) حالة تعافي ليصبح مجموع الحالات المتعافية (488) حالة ولله الحمد. pic.twitter.com/I69AUgvZ0l
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 5, 2020
തലസ്ഥാന നഗരിയായ റിയാദിൽ ചികിത്സയിൽ കഴിയുന്നവർ 588 പേരും മക്കയിൽ 346 പേരുമാണ്. ജിദ്ദയിൽ 218 പേരും മദീനയിൽ 216 പേരും ഖത്വീഫിൽ 124 പേരും ദമാമിൽ 108, ഹുഫൂഫ് 41, ഖോബാർ 38, ദഹ്റാൻ 35, തബൂക്ക് 32, ത്വായിഫ് 24, ഖമീസ് മുശൈത്ത് 16, ഖഫ്ജി 14, ബുറൈദ 13, അൽബാഹ 10, അബഹ 08, റാസ്തന്നൂറ 05, അൽ റസ് 04, ബീഷ, മഹായിൽ അസീർ (03 പേർ വീതം), അൽമുബാറസ് ദരിയ്യ, ജുബൈൽ, നജ്റാൻ, സൈഹാത് (02 പേർ വീതം), അഹദ് റുഫൈദ, അൽബദാഇഹ്, ദവാദ്മി, ഹനാക്കിയ, മജ്മ, അൽവജ്ഹ്, ദുബ, ഹഫറൽ ബാത്വിൻ, സ്വാംത, യാമ്പു എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."