HOME
DETAILS
MAL
ബില്ലുകള്‍ മാറാന്‍ ട്രഷറികളില്‍ തിരക്ക്
backup
April 01 2017 | 01:04 AM
കണ്ണൂര്‍: സാമ്പത്തിക വാര്‍ഷികാവസാന ദിനമായ ഇന്നലെ ബില്ലുകള്‍ മാറാന്‍ ട്രഷറികളില്‍ വന്‍ തിരക്ക്. ജില്ലാ ട്രഷറി ആസ്ഥാനത്തും സബ് ട്രഷറികളിലുമാണു വന്‍ തിരക്ക് അനുഭവപ്പെട്ടത്. തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ അര്‍ധരാത്രി 12 വരെ ട്രഷറികളില്‍ സ്വീകരിച്ചു. ട്രഷറി പ്രവര്‍ത്തനം ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. കണ്ണൂരിലെ ജില്ലാ ട്രഷറിയില്‍ കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത്, 10 പഞ്ചായത്തുകള്‍, പൊതുമരമാത്ത് കരാറുകാര്‍ എന്നിവരുടെ ബില്ലുകള്‍ മാറി. പൊതു പണിമുടക്ക് ദിനമായിട്ടും ജില്ലാ ട്രഷറി ആസ്ഥാനത്തും സബ് ട്രഷറികളിലും മുഴുവന്‍ ജീവനക്കാരും എത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരുടെയും ഹാജരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."