കുറ്റപത്രം അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കുറ്റപത്രം അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ശശി തരൂര്‍ എംപി.
Also Read: സുനന്ദ കേസ്: ശശി തരൂരിനെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു, ജൂലൈ ഏഴിന് ഹാജരാവാന്‍ നോട്ടീസ്
കേസില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ പ്രതികാരേച്ഛയോടെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തന്റേയും കുടുംബത്തിന്റെയും സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണം. എന്തുവന്നാലും സത്യം ജയിക്കും. നിയമനടപടിയുമായി മുന്നോട്ടു പോകും. ജൂലൈ ഏഴുവരെ ഇതു സംബന്ധിച്ച് ഇനിയൊരു അഭിപ്രായം പറയില്ലെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പട്യാല ഹൗസ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ വിചാരണ നടത്താന്‍ മാത്രം തെളിവുകളുണ്ടെന്നു നിരീക്ഷിച്ച കോടതി, ജൂലൈ ഏഴിന് തരൂര്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലിസ് തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."