സഊദി ലോകകപ്പ് ടീമിന്റെ പ്രഖ്യാപന വിഡിയോയില്‍ മലയാളവും
റിയാദ്: സഊദി അറേബ്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയില്‍ മലയാളവും. ടീമിനെ പ്രഖ്യാപിച്ച ഉടനെ പുറത്തിറങ്ങിയ വീഡിയോയിലാണ് ഏറ്റവും ഒടുവില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുഴങ്ങുന്ന ഒരു റേഡിയോ അനൗണ്‍സ്‌മെന്റില്‍ മലയാളം കടന്നു വന്നത്.
2.53 മിനിട്ടു നീളുന്ന വീഡിയോയില്‍ 'ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ ഖൈബറി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?' എന്ന അനൗണ്‍സ്‌മെന്റോടെയാണ് വിഡിയോ അവസാനിക്കുന്നത്.
സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി, മിനിസ്ട്രി ഓഫ് മീഡിയ, സെന്റര്‍ ഫോര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പരസ്യം ട്വിറ്ററില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുളില്‍ തന്നെ പതിനാറു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പൂര്‍ണമായും അറബിയില്‍ ചിത്രീകരിച്ച വീഡിയോയിലാണ് അവസാന ഭാഗത്തു മലയാളം ഉള്‍പ്പെടുത്തിയത്.
القائمة النهائية للصقور الخضر في مونديال روسيا 2018#معاك_يالاخضر#WorldCup2018 pic.twitter.com/aYOlhTNwJl
— المنتخب السعودي (@SaudiNT) June 3, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."