ഗുജറാത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു; സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരേ വിമര്‍ശനവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തില്‍ ഇരുവരും മോശപ്പെട്ട വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ വികാരമുണര്‍ത്തി വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃതമായി പശുവിനെ കശാപ്പു ചെയ്യുന്നവര്‍ക്കെതിരേ നിയമം നിലവിലുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അവരെ ജയിലിലിടാം. ഈ ആവശ്യം ഇനിയൊരിക്കല്‍ കൂടി ഉന്നയിക്കേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി വര്‍ഗീയ ദ്രുവീകരണമാണ് ബി.ജെ.പിയും ആര്‍.എസ്.എസും ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
അയോധ്യ പ്രശ്‌നത്തില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടലിനെയും യെച്ചൂരി വിമര്‍ശിച്ചു. മറ്റു നടപടികളിലേക്ക് നീങ്ങുന്നതിനു മുന്‍പ് സുപ്രിം കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."