HOME
DETAILS

പഴങ്ങള്‍ മധുരിക്കും ആരോഗ്യദായിനികള്‍

  
backup
April 01 2017 | 04:04 AM

%e0%b4%aa%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97

നിനിറത്താലും ഗന്ധത്താലും ആരുടേയും മനംമയക്കുന്ന പഴങ്ങള്‍ നമുക്ക് ആരോഗ്യദായകമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നു. ശരീരത്തിനവശ്യം വേണ്ടുന്ന പോഷകഘടകങ്ങള്‍ യഥാവിധി നല്‍കുന്നതോടോപ്പം കാലാവസ്ഥയുടെ ബാഹ്യസമ്മര്‍ദ്ദങ്ങളുമായി സമരസപ്പെട്ടുപോകാനും ശരീരത്തിന്റെ ഊര്‍ജവും ഓജസ്സും നിലനിര്‍ത്താനും പഴങ്ങള്‍ ഉപകരിക്കുന്നു. ഋതുഭേദങ്ങളുടെ വ്യതിയാനം അതിജീവിച്ച് നമുക്ക് കഴിക്കാവുന്ന പത്ത് പഴങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

ചക്കപ്പഴം


കേരളത്തില്‍ ഏറ്റവുമധികം പാഴാക്കപ്പെടുന്ന ഫലം ഏതാണെന്ന് ചോദിച്ചാല്‍ ചക്കയെന്ന് നിസംശയം പറയാം. വൈവിധ്യമാര്‍ന്ന നിരവധി ഉപയോഗങ്ങളുണ്ടെങ്കിലും ചക്കയില്‍ നല്ലൊരു പങ്കും പാഴായിപ്പോവുകയാണ്. കൂഴ (പഴംചക്ക)യും വരിക്കയുമാണ് പഌവിലെ മുഖ്യയിനങ്ങള്‍. പഴുത്ത ചക്കയില്‍ കാര്‍ബോഹൈഡ്രേറ്റും മാംസ്യവും ഭക്ഷ്യനാരുകളും ഫോസ്ഫറസും സോഡിയവുമൊക്കെ അടങ്ങയിട്ടുണ്ട്. വിറ്റമിന്‍-എ, വിറ്റമിന്‍-സി എന്നിവയും ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരു അന്നജം, കാല്‍സ്യം-സി, ഇരുമ്പ്, ജീവകം ബി1, ബി2 എന്നിവയുടെ ഭേദപ്പെട്ട ശേഖരമാണ്. പച്ചച്ചക്കകൊണ്ട് രുചികരമായ വിഭവങ്ങളുമുണ്ടാക്കും.

മാമ്പഴം


ഹൃദ്യമായ ആഹാരമാണ് മാമ്പഴം. ഒപ്പം പ്രകൃതിദത്തമായ ഔഷധവും. ജീവകം-എ ധാരാളമുണ്ട്. അതിനാല്‍ നിശാന്ധതയ്ക്ക് മാമ്പഴം ഔഷധത്തിന്റെ ഫലം ചെയ്യും. മാമ്പഴച്ചാറില്‍ പാലും അല്‍പം തേനും ചേര്‍ത്താല്‍ ആരോഗ്യദായകമായ പാനീയമായി. മാമ്പഴക്കഷണങ്ങള്‍ ശര്‍ക്കരപ്പാവുകാച്ചിയതിലിട്ട് ഭരണിയില്‍ ഭദ്രമായി കെട്ടിവച്ചശേഷം ഒരാഴ്ച്ച കഴിഞ്ഞ് ദിവസവും സേവിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്.

ഈത്തപ്പഴം


ശരീരത്തിന് അവശ്യം വേണ്ടുന്ന പല പോഷക ഘടകങ്ങളും അടങ്ങിയ ഫലം . ഇതില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഔഷധ വീര്യമുള്ള ഒരു വിശിഷ്ടഫലം കൂടിയാണിത്. അത്താഴത്തിന് ശേഷം ഈത്തപ്പഴം കഴിക്കുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്താല്‍ ഉന്മേഷത്തിനും ആരോഗ്യത്തിനും ഒരു ഉത്തമ ടോണിക്കാണ്. രോഗങ്ങള്‍ വന്ന ശേഷം ശരീര ക്ഷീണം പൂര്‍ണമായി മാറിക്കിട്ടാനും ഈത്തപ്പഴം നിത്യവും കഴിക്കുന്നത് നല്ലതാണ്.

മുന്തിരിപ്പഴം


വളരെയേറെ ഔഷധ മുല്യമുള്ള ഒരു പഴമാണ് മുന്തിരി. എല്ലാ വൈദ്യശാസ്ത്ര ശാഖകളും എക്കാലത്തും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ആയുര്‍വേദവും അലോപ്പതിയും യുനാനിയുമെല്ലാം ഔഷധനിര്‍മാണത്തില്‍ മുന്തിരി ഒരു അവശ്യഘടകമായി ഉപയോഗിക്കുന്നു. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, വായുദോഷം, മല ശോധന, വേദനയോടെയുള്ള ആര്‍ത്തവം എന്നിവയ്ക്കും മുന്തിരിപ്പഴം ഒരു ഒറ്റമൂലിയാണ്.

നേന്ത്രപ്പഴം


ഊര്‍ജദായകമായ ഭക്ഷ്യപദാര്‍ഥമാണിത്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, എന്നിവയുടെ കലവറയെന്ന നിലയ്ക്ക് പ്രകൃതിദത്തമായ ടോണിക്കും ഒരു സമ്പൂര്‍ണ ആഹാരവുമാണ് നേന്ത്രപ്പഴം.

ആപ്പിള്‍


മസ്തിഷ്‌കത്തിനുണ്ടാകുന്ന മാന്ദ്യം അകറ്റാന്‍ ഒരു സ്പൂണ്‍ തേനും ഒരു ആപ്പിളും ദിവസവും അത്താഴത്തിനുശേഷം കഴിക്കുക. ദന്തക്ഷയം, മോണവീക്കം, വായ് നാറ്റം എന്നിവ അകറ്റാന്‍ ഭക്ഷണത്തിന് ശേഷം ഒരാപ്പിള്‍ കടിച്ചു തിന്നാല്‍ മതി. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലവണ അമഌംശങ്ങള്‍ കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കും. കരളിനെ ഉത്തേജിപ്പിക്കാനുള്ള പ്രത്യേക കഴിവും ആപ്പിളിനുണ്ട്.

പപ്പായ


വീട്ടുവളപ്പില്‍ സര്‍വസാധാരണയായി വളരുന്നതും ധാരാളം ഔഷധ ഗുണങ്ങളുള്ളതുമായ ഫലം. ഓമക്കായ, കര്‍മൂസ് എന്നും പേരുകളുണ്ട്. ധാരാളം ധാതു ലവണങ്ങളും ജീവകങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. മലശോധന സുഖകരമാക്കാന്‍ ഏറ്റവും ഫല പ്രദമാണ്. അധികം പരിചരണമില്ലാതെ തന്നെ എല്ലാക്കാലവും ഫലം തരുന്ന പപ്പായ എല്ലാ ദിവസവും കഴിക്കുന്നത് അതീവ ഗുണകരവും ആരോഗ്യദായകവുമാണ്.

കൈതച്ചക്ക


ഔഷധഗുണമുള്ള ഒരു മധുരക്കനിയാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ ഏതാണ്ട് പകുതിയോളം ഗഌക്കോസാണെന്നതിനാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ക്ഷീണമകറ്റാന്‍ വളരെ ഉത്തമം. ദഹന ശക്തി ത്വരിതപ്പെടുത്തും. വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുകവലി ശീലമാക്കിയവര്‍ക്കുണ്ടാക്കുന്ന ശരീര ദൂഷ്യങ്ങളെ ഒരു പരിധിവരെ നിര്‍വീര്യമാക്കാന്‍ പൈനാപ്പിളിന് കഴിവുണ്ട്.

പേരയ്ക്ക


നെല്ലിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവകം -സി ഉള്ളത് പേരയ്ക്കയിലാണ്. ഒരു പേരയ്ക്കയില്‍ ഏതാണ്ട് മൂന്ന് ഓറഞ്ചിലുള്ളതിനേക്കാള്‍ ജീവകം-സി അടങ്ങിയിരിക്കുന്നു. ഹൃദയരോഗത്തിന് പേരയ്ക്ക കഴിക്കുന്നത് ഉത്തമം. നല്ല പഴുത്ത പേരയ്ക്ക ദിവസവും രണ്ടുനേരം സേവിക്കുന്നത് വിളര്‍ച്ച, നിശാന്ധത എന്നീ രോഗങ്ങള്‍ക്ക് നല്ലതാണ്. ആയുര്‍വേദത്തില്‍ പേരയ്ക്കയുടെ ഇലയ്ക്കും പൂവിനുമൊക്കെ ഔഷധ ഗുണം പറയുന്നു.

നെല്ലിക്ക


ജീവകം-സിയുടെ കലവറ. നെല്ലിക്ക മുഖ്യഘടകമായ ച്യവനപ്രാശം ലേഹ്യം രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഉത്തമം. ആരോഗ്യ പരിപാലനത്തിന് നെല്ലിക്ക നിത്യവും ചവച്ചു കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം. പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനുള്ള പല ഔഷധക്കൂട്ടുകളിലും നെല്ലിക്ക പ്രധാന ചേരുവയാണ്.

മടിയന്‍മാരെ ചുണക്കുട്ടികളാക്കുന്ന വിദ്യ


പഴങ്ങള്‍ മടിയന്‍മാരെ ചുണക്കുട്ടികളാക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം നല്‍കാന്‍ പഴങ്ങള്‍ക്ക് കഴിയും. കുട്ടികള്‍ക്ക് പഴങ്ങള്‍ ധാരാളം നല്‍കണം. ഓറഞ്ച്, ചെറുനാരങ്ങ, പൈനാപ്പിള്‍, നെല്ലിക്ക, പേരയ്ക്ക എന്നിവയില്‍ വിറ്റാമിന്‍-സി ധാരാളമുണ്ട്.
മോണയുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. പ്രമേഹരോഗ സാധ്യതയുള്ളവര്‍ ചാമ്പയ്ക്ക ധാരാളം കഴിക്കുക. അമിതമായ ഭക്ഷണം കഴിച്ചെങ്കില്‍ ഒരു കഷണം പൈനാപ്പിള്‍ കഴിച്ചാല്‍ ദഹനപ്രക്രിയ വേഗത്തില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago