പല്ല് വൃത്തിയാക്കാം, സ്മാര്‍ട്ടായി
വെളുത്ത പല്ലുകളാണ് നല്ല ചിരി സമ്മാനിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്. പല്ലിന് നിറം പിടിച്ചിട്ടുണ്ടെങ്കില്‍ ഒന്നു മര്യാദയ്ക്ക് ചിരിക്കാന്‍ പോലും സാധിക്കില്ല. ഇതൊഴിവാക്കാന്‍ അധികം പേരും നല്ലൊരു തുക പല്ല് വൃത്തിയാക്കാന്‍ വേണ്ടി ചെലവഴിക്കുന്നു.
പല്ലിനു വേണ്ടി സര്‍ജറി ചെയ്താല്‍ തന്നെ ആറു മാസം കഴിയുമ്പോഴേക്കും അതിന്റെ കാലാവധി കഴിഞ്ഞിരിക്കും. പിന്നെ വീണ്ടും ഓടണം, ഡോക്ടറുടെ അടുത്തേക്ക്.
പല്ല് വൃത്തിയാക്കുന്നതിനും സ്മാര്‍ട്ട് വഴികള്‍ തേടിയാലോ. ഇന്ന് വിപണിയില്‍ ഇഷ്ടംപോലെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിനായി ലഭ്യമാണ്. മിനിട്ടുകള്‍ കൊണ്ട് പല്ലുകള്‍ വൃത്തിയാക്കിയെടുക്കാനാവുമെന്നാണ് ഇവയുടെ വാഗ്ദാനങ്ങള്‍. ഉപകരണമുണ്ടെങ്കില്‍ വീട്ടിലിരുന്നും പല്ല് വൃത്തിയാക്കാമെന്നതാണ് മറ്റൊരു സുഖം.
അലര്‍ജിയോ വേദനയോ ഇല്ലാതെ ചെറിയ ചില സ്റ്റെപ്പുകള്‍ കൊണ്ട് പല്ലു വൃത്തിയാക്കാമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. അഞ്ച് ഷേഡ് മുതല്‍ പത്തു ഷേഡ് വരെ വൃത്തിയാക്കുന്ന ഉപകരണങ്ങള്‍ വിപണിയിലുണ്ട്. സുരക്ഷിതത്വവും ഫലവും ഉറപ്പുനല്‍കുന്ന ഉപകരണങ്ങള്‍ക്ക് 2000 രൂപ മുതലാണ് വില.
അഞ്ചു ദിവസം മുതല്‍ പത്തു ദിവസം വരേയുള്ള കാലയളവില്‍ പല്ല് വെളുപ്പിച്ചെടുക്കാമെന്നാണ് ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍ പറയുന്നത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഉപകരണങ്ങള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."