യു.പിക്കു പിന്നാലെ ബിഹാറിലും ജാര്‍ഖണ്ഡിലും അറവുശാലകള്‍ പൂട്ടിക്കുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ ബിഹാറിലും ജാര്‍ഖണ്ഡിലും അറവുശാലകള്‍ക്ക് അടച്ചുപൂട്ടല്‍ ആരംഭിച്ചു. ബിഹാറില്‍ ഏഴു അറവുശാലകള്‍് അടച്ചു പൂട്ടി. അനധികൃത അറവുശാലകള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.
ഇതിനിടെ ലൈസന്‍സ് ഇല്ലാത്തവര്‍ ലൈസന്‍സ് എടുക്കണമെന്നും അല്ലാത്തവ അടച്ചുപൂട്ടണമെന്നുമാണ് അധികൃതര്‍ നിര്‍ദേശിച്ചത്.
യു.പിയില്‍ യോഗി ആഥിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെയാണ് സംസ്ഥാനത്ത് ഏതാനും അറവുകശാലകള്‍ പൂട്ടിച്ചിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുകശാലകള്‍ എന്നാരോപിച്ചായിരുന്നു അടച്ചുപൂട്ടല്‍.
ഇതേ നയം തന്നെ ബിഹാറിലും ജാര്‍ഖണ്ഡിലും നടപ്പാക്കാനാണ് അതതു സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടിനെതിരേ ഇറച്ചി വില്‍പനക്കാരും അറവുശാല കച്ചവടക്കാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഗോ സംക്ഷണ പ്രകോഷ്ത എന്ന സംഘടന ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവിടെയും ഇറച്ചി വില്‍പനക്കാര്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."