HOME
DETAILS
MAL
സംസ്ഥാനത്തിന് എം.എ യൂസഫലി പത്തുകോടി രൂപയും ഒരു ലക്ഷം മാസ്കുകളും നല്കി
backup
April 05 2020 | 16:04 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പത്തുകോടി രൂപയും ഒരു ലക്ഷം മാസ്കുകളും കൈമാറി. ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയരക്ടറില്‍നിന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ തുക ഏറ്റുവാങ്ങി.
ഡല്‍ഹിയില്‍ നിന്നാണ് ഒരു ലക്ഷം മാസ്കുകള്‍ എത്തിച്ചത്. ദുരിതാശ്വാസനിധിയിലേക്ക് പത്തുകോടി രൂപ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മാസ്കുകളുടെ ക്ഷാമം പരിഗണിച്ചാണ് ഇതും എത്തിച്ചുനല്കിയത്്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."