HOME
DETAILS
MAL
ജേക്കബ് തോമസിനെ മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല: കോടിയേരി
backup
April 01 2017 | 05:04 AM
തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും അദ്ദഹം പറഞ്ഞു.
ഏത് ഉദ്യോഗസ്ഥനെ ഏത് പദവിയില്‍ നിയമിക്കണം നീക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അക്കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. ആരെയെങ്കിലും ഇന്ന പോസ്റ്റില്‍ നിയമിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിക്കാറില്ല- കോടിയേരി പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ നീക്കി പകരം ലോക്നാഥ് ബെഹ്റയ്ക്ക് ചുമതല നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."