HOME
DETAILS
MAL
കൊവിഡിനെതിരെ ബഹറൈന്റെ പടയോട്ടത്തിന് ഇനി ‘സ്മാർട്ട് കൈവള'യും
backup
April 05 2020 | 19:04 PM
മനാമ: ബഹ്റൈനിൽ കോവിഡ് പരിശോധനയുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പിന്തുടരാനായി പുതിയ സാങ്കേതിക വിദ്യയുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം രംഗത്ത്.രാജ്യത്ത് കോവിഡ്നി രീക്ഷണത്തിലുള്ള ആൾ തനിക്ക് ഏർപ്പെടുത്തിയ സ്ഥലത്ത് നിന്നും 15 മീറ്റർ പുറത്ത് പോയാൽ മോണിറ്ററിങ് സ്റ്റേഷനിൽ വിവരം ലഭിക്കുന്ന രീതിയിലാണ് മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച 'സ്മാർട്ട് കൈവള' പ്രവർത്തിക്കുക.
രാജ്യത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികളും ഇ-കൈവള ധരിക്കണമെന്ന് അധികൃതരുടെ നിർദേശമുണ്ട്.രോഗികളുടെ സമ്പർക്ക ശൃംഗല കണ്ടെത്തുന്നതിന് രാജ്യത്ത് സർക്കാർ അവതരിപ്പിച്ച ‘be aware’ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് സ്മാർട്ട് കൈവളകൾ പ്രവർത്തിക്കുക. ഇതിനായി സ്മാർട്ട് ബ്രേസ്‍ലെറ്റ് ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനു പുറമേ മൊബൈലിലെ ലൊക്കേഷൻ, ബ്ലൂടൂത്ത്, ജി.പി.എസ്, ഇന്റർനെറ്റ് എന്നിവ എപ്പോഴും ഓൺ ചെയ്തിടുകയും വേണം. ഐ ഫോൺ ഉപയോഗിക്കുന്നവർ ‘allow location access’ ‘ഓൾവെയ്സ്’ എന്നതും.സ്വയം നിരീക്ഷത്തിലുള്ളവർ set home location’ ൽ തങ്ങളുടെ സ്ഥലം അടയാളപ്പെടുത്തണമെന്നും നിർദേശമുണ്ട്.
444 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് ലൊക്കേഷൻ വിവരം തിരുത്താവുന്നതാണ്. ചില സമയങ്ങളിൽ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫോട്ടോ അയച്ചുകൊടുക്കാനും സന്ദേശം അയക്കും. മുഖവും ബ്രേസ്‍ലെറ്റും വ്യക്തമായി കാണാൻ കഴിയുന്ന ഫോട്ടോയാണ്അയക്കേണ്ടത്.
അതേസമയം ബ്രേസ്‍ലെറ്റ് തകരാറിലാക്കാൻ ശ്രമിക്കുന്നതും നിയമലംഘനം നടത്തുന്നതും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവും 1000 ദിനാർ മുതൽ 10000 ദിനാർ (ഏകദേശം 2,020,000 ഇന്ത്യൻ രൂപ) വരെയുമാണ് പിഴശിക്ഷ.സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ തങ്ങളുടെ നിരീക്ഷണ കാലാവധി കഴിയുന്നതിന് 3 ദിവസം മുമ്പ് 444 എന്ന നമ്പറിൽ വിളിച്ചോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ കോവിഡ് -19 ടെസ്റ്റ് ഷെഡ്യൂൾ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ച വൈകിട്ടു വരെ രാജ്യത്ത് 43579 പേരിലാണ് കോവിഡ് പരിശോധന നടന്നത്. ഇതിൽ 267 പേർ മാത്രമാണിപ്പോൾ രോഗബാധിതരായുള്ളത്. ഇവരിൽ 264 പേരും രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുമെന്ന പ്രതീക്ഷയുണ്ട്. 3 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. അതേസമയം 427 പേർ ഇതിനകം രോഗവിമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
--
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."