ഇരയുടെ മാതാവിന്റെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരേ പരാതി
ചങ്ങരംകുളം: പിഞ്ചു ബാലിക തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതിയും കുഞ്ഞിന്റെ മാതാവുമായ യുവതിയുടെ പേരു വെളുപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരേ ഡി.ജി.പിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്.
പോക്സോ ചുമത്തപ്പെട്ട കേസില്‍ ഇരയുടെ പേരുവിവരങ്ങളോ തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യങ്ങളോ വെളിപ്പെടുത്തുന്നത് പോക്സോ നിയമം 23 (1 ) പ്രകാരം കുറ്റകരമാണ് . മുഖ്യ പ്രതിയായ അമ്മയുടെ പേര് ഇതുവരെയും എവിടെയും വെളിപ്പെടുത്തിയിട്ടില്ല . മാതാവിന്റെ പേരു വെളിപ്പെടുത്തിയാല്‍ ഇരയായ കുഞ്ഞിന്റെ വിവരങ്ങളും പുറത്താകും. എന്നാല്‍ നിയമ സഭയില്‍ ഈ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെ പ്രതിയായ അമ്മയുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇത് ഗുരുതരമായ വീഴ്ച്ചയാണെന്നും മുഖ്യമന്ത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."