കേരളത്തില്‍ ബി-മാ സഖ്യം: കെ മുരളീധരന്
മലപ്പുറം: സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ബി-മാ സഖ്യമെന്ന് കെ. മുരളീധരന് എം.എല്‍.എ. ഫാസിസത്തെ ശക്തമായി എതിര്‍ക്കുന്ന യു.ഡി.എഫിനു മേല്‍ കോ-ലി-ബി സഖ്യം ആരോപിക്കുന്നത് ഇതു മറച്ചു വെക്കാനാണെന്നും പ്രാകോപനപരമായി പ്രസംഗിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തത് ഇതിന്റെ ഉദാഹരണമാണെന്നും മുരളീധരന് പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേന്ത്യ തലത്തില്‍ ശക്തനായ നേതാവിനെ യു.പി.എക്കും കോണ്‍ഗ്രസിനും ആവശ്യമായ സാഹചര്യമാണിപ്പോള്‍. ഇതിന് വന്‍ ഭൂരിപക്ഷത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കേണ്ടത് ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."