HOME
DETAILS

ബഹ്‌റൈനിലെ ബോംബ് സഫോടനത്തില്‍  ഇറാന് ബന്ധമുണ്ടണ്ടെന്ന് എം.പി അബ്ദുള്ള ബിന്‍ ഹോവ

  
backup
July 03 2016 | 06:07 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%b8%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഈസ്റ്റ് എക്കറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇറാന്റെ പങ്ക് ശക്തമാണെന്ന് ബഹ്‌റൈന്‍ എം.പി അബ്ദുള്ള ബിന്‍ ഹോവ. രണ്ടാഴ്ച മുന്‍പ് ബഹ്‌റൈനെതിരെ ഇറാന്‍ നേതാവ് കാസിം സുലൈമാനി നടത്തിയ ഭീഷണിയുടെ പരിണിത ഫലമാണ് ഈ സ്‌ഫോടനമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദത്തിനെതിരെ ബഹ്‌റൈന്‍ എടുത്ത ചില തീരുമാനങ്ങളാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. തീവ്രവാദത്തിനും വിഭാഗീയതയ്ക്കുമെതിരെയുള്ള നിലപാടുകള്‍ ബഹ്‌റൈന്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇറാന്റെ ഭീഷണിയെയും അക്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് സിത്ര അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അറബിക് അദ്ധ്യാപികയായ ഫഖ്‌രിയ മുസ്‌ലിം (42) ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ ഖബറടക്കം സിത്രയിലെ അല്‍ ഖര്‍ജിയ ഖബറിസ്ഥാനില്‍ നടന്നു. ബന്ധുക്കള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രതിനിധികളും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂള്‍ വെക്കേഷന്‍ സമയമായതിനാല്‍ വ്യാഴാഴ്ച രാത്രി ആലി പ്രവിശ്യയിലെ സ്വന്തം വീട്ടില്‍ നിന്നും സിത്രയിലെ കുടുംബ വീട്ടിലേക്ക് തന്റെ മൂന്നു മക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് ഈസ്റ്റ് എക്കറില്‍ വെച്ച് ബോംബ് സ്‌ഫോടനം നടന്നത്. വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ സമീപമുണ്ടായിരുന്ന കാറിലേയ്ക്ക് ചീളുകള്‍ തെറിച്ച് വീണതാകാമെന്നാണ് കരുതപ്പെടുന്നത്. ഇതു മൂലമുണ്ടായ ഗുരുതര പരിക്കാണ് ഫഖ് രിയ യുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പൊലിസ് ഉദ്യോഗസ്ഥരും ഈ നിഗമനത്തെ ശരിവെച്ചിട്ടുണ്ട്. സംഭവത്തില്‍ സാരമായി പരിക്കേറ്റ മൂന്നു കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago