HOME
DETAILS

തിയറ്റര്‍ ഉടമക്ക് സ്റ്റേഷന്‍ ജാമ്യം: പൊലിസ് വീണ്ടും കുരുക്കില്‍

  
backup
June 05 2018 | 20:06 PM

%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87

മലപ്പുറം: എടപ്പാളിലെ തിയറ്റര്‍ പീഡനക്കേസില്‍ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്്ത് ജാമ്യത്തില്‍വിട്ട നടപടി പൊലിസിനെ വീണ്ടും കുരുക്കിലാക്കി. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ എങ്ങിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്ന ചോദ്യത്തിനുമുന്നില്‍ പൊലിസ് കുഴങ്ങുകയാണ്. പീഡനവിവരം പൊലിസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എടപ്പാള്‍ ശാരദ തിയറ്റര്‍ ഉടമ ഇ.സി സതീശിനെ അറസ്റ്റ്‌ചെയ്തത്. എന്നാല്‍ അറസ്റ്റ് വിവാദമായതോടെ ഉടമയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതാണ് പൊലിസിന് കുരുക്കായിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 18നാണ് തിയറ്ററില്‍ പത്തുവയസുകാരി രണ്ട് മണിക്കൂറോളം പീഡനത്തിനിരയായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട തിയറ്റര്‍ ഉടമ 25നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ലൈന് കൈമാറിയത്. ചൈല്‍ഡ്‌ലൈന്‍ 26നുതന്നെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറിയെങ്കിലും പൊലിസ് നടപടിയെടുക്കാന്‍ വൈകുകയായിരുന്നു. തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെ മെയ് 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമത്തില്‍, പീഡനവിവരം പൊലിസിനെ അറിയിക്കാന്‍ വൈകുന്നതും പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാകുറ്റമാണ്. പോക്‌സോ നിയമത്തിലെ 19/1യ,21 പ്രകാരം ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ പൊലിസിനെയോ ജുവനൈല്‍ ജസ്റ്റിസ് വിഭാഗത്തെയോ അറിയിക്കണമെന്നാണ് നിയമം. തിയറ്റര്‍ ഉടമ വിവരങ്ങള്‍ ചൈല്‍ഡ് ലൈന് കൈമാറാന്‍ ഏഴുദിവസമാണ് വൈകിയത്. ഇതിനുള്ള കാരണമന്വേഷിച്ച് പൊലിസ് ഉടമയെ നിരവധിതവണ ചോദ്യം ചെയ്തിരുന്നു.
പീഡനവിവരം അറിയിക്കാന്‍ വൈകിയതിന് നല്‍കിയ മറുപടിയിലെ വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ അറസ്റ്റ് വിവാദമായതോടെയാണ് സതീശിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. ഇതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അതേസമയം മേലധികാരിയെ അറിയിക്കാതെയാണ് അറസ്റ്റുണ്ടായതെന്ന വാദം ജില്ലാ പൊലിസ് മേധാവി നിഷേധിച്ചു. അറസ്റ്റ് ഒഴിവാക്കാനാകാത്തതാണെന്നായിരുന്നു ജില്ലാ പൊലിസ് മേധാവിയുടെ പ്രതികരണം. സംഭവം നടന്ന് ഒരാഴ്ചയോളം പൊലിസിനെ അറിയിക്കാത്തതിനാണ് നടപടിയെന്നും എസ്.പി പ്രതീഷ്‌കുമാര്‍ പറഞ്ഞു.
അറസ്റ്റ് വിവാദമാകുകയും നിയമസഭയില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത സാഹചര്യത്തില്‍ ഡി.ജി.പി തൃശൂര്‍ റേഞ്ച് ഐ.ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍, അറസ്റ്റില്‍ പൊലിസിന് വീഴ്ച സംഭവിച്ചില്ലെന്ന വിശദീകരണമാണ് എസ്.പി പ്രതീഷ്‌കുമാര്‍ ഐ.ജി എം.ആര്‍.അജിത് കുമാറിന് കൈമാറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago