സബ് എന്‍ജിനിയര്‍ നിയമനം: പി.എസ്.സിക്കും വൈദ്യുതി ബോര്‍ഡിനും എതിരേ വിജിലന്‍സ് അന്വേഷണം
മൂവാറ്റുപുഴ: വൈദ്യുതി വകുപ്പില്‍ സബ് എന്‍ജിനിയര്‍മാരെ നിയമിച്ചതില്‍ അഴിമതി ആരോപിച്ച് നല്‍കിയ കേസില്‍ പബ്ലിക് സര്‍വിസ് കമ്മിഷനും വൈദ്യുതി ബോര്‍ഡിനും എതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സ്‌പെഷല്‍ സെല്‍ സെന്‍ട്രല്‍ റേഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. അടുത്തമാസം 21നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ഡോ.ബി. കലാം പാഷ ഉത്തരവായത്.
എറണാകുളം ജില്ലാ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോ. അംഗം പി.ആര്‍. വാസുദേവന്‍ പോറ്റിനല്‍കിയ ഹരജിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍മാരെ സബ് എന്‍ജിനിയര്‍മാരായി നിയമിച്ചതാണ് കേസിന് കാരണമായത്. 1981ലെ വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പത്തു ശതമാനം സബ് എന്‍ജിനിയര്‍മാരെ പ്രമോഷന്‍ നല്‍കി ബോര്‍ഡിന് പി.എസ്.സി വഴി നിയമിക്കാം.
എന്നാല്‍ ഇപ്രകാരം നിയമനം നടത്തിയതില്‍ അഴിമതി നടന്നതായാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിശ്ചിത യോഗ്യതയില്ലാത്ത, പ്രമോഷന്‍ ലഭിച്ച അഞ്ചുപേരാണ് കേസിലെ എതിര്‍കക്ഷികള്‍.
യോഗ്യതയില്ലാത്തവരെ നിയമിച്ചതുവഴി സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും നിയമനം ലഭിച്ചവര്‍ക്ക് അധിക സാമ്പത്തിക ലാഭവും ലഭിക്കുന്നത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹരജിക്കാരന്റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."