HOME
DETAILS
MAL
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ഹരജി തള്ളി
backup
June 05 2018 | 20:06 PM
കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കമ്പനി മാനേജരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കാന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം നല്കിയ ഹരജി ഹൈക്കോടതി തള്ളി. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ആഡംബര കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കഠിന തടവു ശിക്ഷ അനുഭവിക്കുകയാണ് നിഷാം.
ഇതിനിടെ ഇയാള്‍ തന്റെ കിങ് സ്പേസ് ബില്‍ഡേഴ്സ് എന്ന കമ്പനിയുടെ മാനേജര്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി ചന്ദ്രശേഖരനെ ജയിലിലെ ഫോണില്‍ നിന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പരാതിക്കാരന് പൊലിസില്‍ ഹാജരാക്കിയിരുന്നു. നിഷാം ആവശ്യപ്പെട്ട ഫയല്‍ ചന്ദ്രശേഖരന് എത്തിക്കാത്തതുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."