HOME
DETAILS

റോഡുകള്‍ സംരക്ഷിക്കാന്‍ സ്ഥിരം സമിതി

  
backup
July 03 2016 | 06:07 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


തളിപ്പറമ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ പുതിയ പദ്ധതി
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ജനകീയ വികസന സമിതിയുടെ മാതൃകയില്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും സംരക്ഷണത്തിന് ജയിംസ് മാത്യു എം.എല്‍.എയുടെ മേല്‍നോട്ടത്തില്‍ സ്ഥിരം സമിതി രൂപീകരിക്കുന്നു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേയുടെയും പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും പരിധിയില്‍ വരുന്ന റോഡുകളുടെ സംരക്ഷണമാണ് സമിതിയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ജൂലൈ ആറ് മുതല്‍ റോഡ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റോഡിന് ഇരുവശത്തുമുള്ള ഡ്രെയിനേജുകള്‍ മണ്ണ് വന്നു നിറയുന്നതും വീടുകളിലും കടകളിലും കയറുന്നതിനു വേണ്ടി ആളുകള്‍ മണ്ണിട്ടു നിറക്കുന്നതും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടു കൂടി നീക്കം ചെയ്യുക, മഴക്കാലത്തുണ്ടാകുന്ന ചെറിയ കുഴികള്‍ ഇന്‍സ്റ്റന്റ് റോഡ് റിപ്പയറിംഗ് മിക്‌സ് ഉപയോഗിച്ച് വളരെ പെട്ടെന്ന് അടക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോഡുകള്‍ സ്ഥിരമായി സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 100 ചാക്കോളം റോഡ് ബോണ്ട് തളിപ്പറമ്പില്‍ എത്തിക്കഴിഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും സെറ്റാകുമെന്നതാണ് റോഡ് ബോണ്ടിന്റെ പ്രത്യേകത.
ജനകീയ സമിതികള്‍ രൂപീകരിച്ച് സംരക്ഷിക്കുന്ന റോഡുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് സംരക്ഷണ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ പിന്തുണതേടും. റോഡുകള്‍ക്ക് കേടുപാട് പറ്റുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ സാധിക്കുന്ന ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തും. വിവരം ലഭിച്ചാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അടിയന്തിരമായും ഇടപെടും.
അടുത്ത വര്‍ഷമാകുന്നതോടെ തളിപ്പറമ്പില്‍ കുണ്ടുംകുഴിയുമില്ലാത്ത റോഡാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഒരുമണ്ഡലത്തില്‍ ഇത്തരം പദ്ധതി തയാറാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജയിംസ് മാത്യു എം.എല്‍.എ, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി ഓതറ, ഐ.വി.നാരായണന്‍, എ രാജേഷ്, പി ബാലന്‍, എന്‍ പത്മനാഭന്‍, കെ.സി.പി ഫൗസിയ, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ദിവാകരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a few seconds ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  13 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  21 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  an hour ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago