യു.പിയില്‍ ബി.ജെ.പിക്ക് പശു 'മമ്മി'യാണെങ്കില്‍ മറ്റിടത്ത് 'യമ്മി' യെന്ന്: അസുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും മറ്റിടങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ അറവുശാലകള്‍ പൂട്ടുന്നതിനെതിരേ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ പശു മമ്മിയാണെങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതു യമ്മിയാണെന്നാണ് ഉവൈസിയുടെ പരിഹാസം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പശുവിന് വലിയ പരിഗണന നല്കുമ്പോള് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയത്തിലുള്ള നിലപാട് മയപ്പെടുത്തുന്നതാണ് കാണാന്‍ കഴിയുന്നത്.
26,000 കോടി രൂപയാണ് ഇന്ത്യയില്‍ ബീഫ് കയറ്റുമതിയിലൂടെ ലഭിക്കുന്നത്. ഇതില്‍ 11,000 കോടി ഉത്തര്‍പ്രദേശില്‍ നിന്നാണ്. ബീഫ് കയറ്റുമതിയെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തിലുള്ള ബി.ജെ.പിയുടെ നിലപാടില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമാണ് ഉവൈസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."