HOME
DETAILS
MAL
ഭീകരത വളര്‍ത്താനുള്ള ഇറാന്റെ ശ്രമത്തെ അപലപിച്ച് ഗള്‍ഫ് മന്ത്രിമാര്‍
backup
April 01 2017 | 10:04 AM
ജിദ്ദ: ബഹ്റൈനിലെ ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്കി, രാജ്യത്ത് ഭീകരത വളര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്റെ നടപടികളെ ഗള്‍ഫ് മന്ത്രിമാര്‍ അപലപിച്ചു. റിയാദില്‍ നടന്ന ഗള്‍ഫ് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
ഇവര്‍ക്ക് ഇറാന് സാമ്പത്തികമായും, ആയുധ പരിശീലനത്തിന്റെയും രീതിയില്‍ നല്കുന്ന സഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ദേശീയ ഐക്യം മുറിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണ് ഇറാന് ഭരണകൂടം കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ബഹ്റൈന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഏറെനാളായി ഇറാന് കൈകടത്തുന്നതായും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."