ടൂറിസം പൊലിസില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ടൂറിസം പൊലിസിന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പൊലിസില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ടൂറിസം പൊലിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഭാഷാ നൈപുണ്യ ക്ലാസുകള്‍, അവബോധ ക്ലാസുകള്‍, ഇതര ട്രെയിനിങ്ങുകള്‍ എന്നിവ കിറ്റ്‌സ് മുഖാന്തിരം നല്‍കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ 178 ലൈഫ്ഗാര്‍ഡുകളാണ് ടൂറിസം രംഗത്ത് സേവനമനുഷ്ടിക്കുന്നത്. ഇവരുടെ സേവനം നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു നേരെയുള്ള മോശപ്പെട്ട പെരുമാറ്റവും ആക്രമണവും ചൂഷണവും തടയിടുന്നതിനായി വ്യാപാരികള്‍ക്കും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തും.
വിനോദ സഞ്ചാരവകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."