HOME
DETAILS
MAL
കൃഷി ഉപകരണ കടകള്‍ തുറക്കാമെന്ന ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയില്ല
backup
April 06 2020 | 03:04 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയില്ല. കൃഷി ഉപകരണ കടകള്‍ തുറക്കുന്നതിന് ലോക്ക് ഡൗണില്‍ ഇളവുവരുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചെങ്കിലും കടകള്‍ തുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍, തേയില ഫാക്ടറികള്‍ തുറക്കുന്നതടക്കമുള്ള ഉത്തരവ് ഭാഗികമായി നടപ്പാക്കുകയും ചെയ്തു. കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഫ്യൂവല്‍ പമ്പ് റിപ്പയറിങ് കടകള്‍, ഹൈവേകളിലുള്ള ട്രക്ക് റിപ്പയറിങ് ഷോപ്പുകള്‍ എന്നിവ തുറക്കാനും തേയില ഫാക്ടറികളില്‍ 50 ശതമാനം തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാനും ലോക്ക് ഡൗണില്‍ ഇളവുനല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഏപ്രില്‍ 3നാണ് ഉത്തരവിറക്കിയത്. പല സംസ്ഥാനങ്ങളും ഉടന്‍ തീരുമാനം കൈക്കൊണ്ടെങ്കിലും കേരളത്തില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ഉത്തരവ് നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസമാകും.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മാര്‍ച്ച് 22 മുതല്‍ കേരളത്തിലെ ഇലക്ട്രിക്കല്‍ കടകള്‍, കൃഷി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്.
കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഈ കലാവസ്ഥയില്‍ പമ്പ് സെറ്റുകള്‍, പി.വി.സി പൈപ്പുകള്‍ തുടങ്ങിയവ അത്യാവശ്യമായി വരുന്നുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡവും സമയക്രമവും വച്ച് ഇലക്ട്രിക്കല്‍ കടകള്‍, കൃഷി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ കുടിവെള്ള പദ്ധതി കൂട്ടായ്മകള്‍, പാടശേഖര സമിതികള്‍ എന്നിവിടങ്ങളില്‍ നിന്നും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു.
മലപ്പുറം മാറാക്കര പഞ്ചായത്തിലെ മലയില്‍ പാടശേഖര സമിതി കണ്‍വീനര്‍ അസൈനാര്‍ തയ്യമ്പാട്ടില്‍ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."