സഊദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ജിദ്ദ: സഊദിയിലെ വടക്കന്‍ പ്രവിശ്യയില്‍ ഈജിപ്ത് അതിര്‍ത്തി പ്രദേശമായ ഹഖലില്‍ വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശികളായ ഒരു കടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ സല്‍മാറ സ്വദേശികളായ അഡ്വ.വസീര്‍ അഹമ്മദ് (31), അദ്ദേഹത്തിന്റെ എട്ടുമാസം പ്രായമായ മകന്‍ നിഹാന്‍, വസീര്‍ അഹമ്മദിന്റെ സഹോദരി ഖമറുന്നിസ(35) എന്നിവരാണ് മരിച്ചത്. വസീറിന്റെ സഹോദരീ ഭര്‍ത്താവ് ജബ്ബാറിനും ബന്ധുവായ ഷരീഫിനും മറ്റു നാലുപേര്‍ക്കുമാണ് പരുക്കേറ്റത്.
മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനം കഴിഞ്ഞു മദായിന്‍ സാലിഹിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. തബൂക്കില്‍ നിന്നു 200 കിലോമീറ്റര്‍ അകലെ ഹഖലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നു.
മൃതദേഹങ്ങള്‍ ഹഖല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഗുരുതര പരുക്കേറ്റ ജബ്ബാറിനെ തബൂക്ക് ആശുപത്രിയിലും നിസ്സാര പരുക്കേറ്റ മറ്റുള്ളവരെ ഹഖല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ച അഡ്വ. വസീര്‍ അഹമ്മദ് ജുബൈലില്‍ ഒരു കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."