മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിപ്പിക്കില്ല: മന്ത്രി
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ അനുവദിക്കുകയില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. നിലവില്‍ അനുവദിച്ചിരിക്കുന്നതും വര്‍ധനവ് വരുത്തിയിരിക്കുന്നതും കൂടി കണക്കാക്കിയാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. സംസ്ഥാനത്ത് ഉപരിപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ഉറപ്പാക്കുമെന്നും പി. ഉബൈദുല്ലയുടെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.
മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2017-18 അധ്യയന വര്‍ഷം മലബാര്‍ മേഖലയില്‍ നിന്നും 2,61,768 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടി.
വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത മെച്ചപ്പെടുത്തുന്നതിലേക്കായി 20 മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 2,32,165 ആയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകളുടെ എണ്ണം 11,550 ആയും വര്‍ദ്ധിച്ചെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."