HOME
DETAILS

ബഹുമുഖ പദ്ധതികളുമായി  എസ്.എം.എഫ് സ്‌നേഹ ജാലകം

  
backup
April 06 2020 | 03:04 AM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ae%e0%b5%81%e0%b4%96-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%b8
ചേളാരി: കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്തും തുടര്‍ന്നും കൊറോണ ഭീതി സൃഷ്ടിക്കുന്ന മതപരവും സാമൂഹികവും മാനസികവും ആയ ആശങ്കകളും ഒറ്റപ്പെടലും മറ്റു പ്രതിസന്ധികളും മറികടക്കാന്‍ എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.എം.എഫ് കമ്യൂണിറ്റി സെന്റര്‍ നടപ്പിലാക്കുന്ന സ്‌നേഹജാലകം ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിക്കു തുടക്കമാകുന്നു.
     മതചടങ്ങുകള്‍ മുടങ്ങുന്നതിലെ പിരിമുറുക്കം, ടെന്‍ഷന്‍, ആശങ്ക എന്നിവ മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, പരീക്ഷ, ഉന്നത പഠന അവസര ആശങ്കകള്‍, പാരന്റിങിലുണ്ടാകുന്ന  പ്രയാസങ്ങള്‍, രോഗഭീതി, മീഡിയകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുന്നതിനായി എസ്.എം.എഫ് സ്‌നേഹ ജാലകം ആരോഗ്യ ബോധവല്‍ക്കരണ പദ്ധതി പ്രതിവിധികള്‍ ഒരുക്കും. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കി.  ദര്‍ശന ടി.വി യുമായി സഹകരിച്ച് കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത്  മതവിശ്വാസവുമായി ബന്ധപ്പെട്ട ആശങ്കകള്‍, സംശയങ്ങള്‍, സാമൂഹികവും മാനസികവും ആയ ആശങ്കകള്‍ മറ്റു  പ്രതിസന്ധികള്‍ എന്നിവക്ക് പരിഹാരം പരിചയപ്പെടുത്താന്‍ പ്രമുഖ മതപണ്ഡിതരും മന: ശാസ്ത്ര  വിദഗ്ധരും നേതൃത്വം നല്‍കുന്ന പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. ദര്‍ശന ടി.വിയുടെ ഫേസ്ബുക്ക്  പേജില്‍ തല്‍സമയവും തിങ്കള്‍ മുതല്‍ വെള്ളി വരെ ദര്‍ശന ചാനലിലും പരിപാടി സംപ്രേഷണം  ചെയ്യുന്നതാണ്. ദര്‍ശന ടി.വിയുടെ ഫേസ്ബുക്ക് പേജിലൂടെയും 9400657351 എന്ന വാട്ട്‌സാപ്പ്  നമ്പറിലൂടെയും തല്‍സയം പ്രതികരിക്കാന്‍ അവസരമുണ്ടാകും.
 പ്രമുഖ  വ്യക്തികളുടെ ക്ലാസുകള്‍ ലൈവ് ആയും റിക്കോര്‍ഡഡ് ആയും ലഭ്യമാക്കുന്നതിനായി 'എസ്.എം.എഫ്  ക്ലാസ് റൂം' എന്ന വിലാസത്തില്‍ യൂട്യുബ് ചാനല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ലാസുകള്‍ മുഴുസമയവും  ലഭ്യമാകുന്നതാണ്. മതപരവും സാമൂഹികവും  വ്യക്തിഗതവുമായ സംശയങ്ങള്‍, ആശങ്കകള്‍, സമ്മര്‍ദങ്ങള്‍, രോഗഭീതി എന്നിവയെ അതിജയിക്കാന്‍ ആവശ്യമായ  വിദഗ്ധരുടെ സേവനം ഒരുക്കുന്ന 'എസ്.എം.എഫ് ഫോണ്‍ ന്‍ ഫോണ്‍' ഹെല്‍പ് ലൈന്‍ രാവിലെ ഒന്‍പത്  മണി മുതല്‍ വൈകീട്ട് എട്ടു മണി വരെ ലഭ്യമാണ്. വിദഗ്ധരായ  ക്ലിനിക്കല്‍-ജനറല്‍ സൈക്കോളജിസ്റ്റുകള്‍, വനിതാ കൗണ്‍സലര്‍മാര്‍, കരിയര്‍ മാര്‍ഗദര്‍ശകര്‍ എന്നിവരുടെ  നേതൃത്വത്തിലുള്ള ഈ സേവനം പൂര്‍ണമായും സൗജന്യമാണ്. ബന്ധപ്പെടാവുന്ന നമ്പര്‍ 9496712446. 
എസ്.എം.എഫ് കമ്യൂണിറ്റി സെന്റര്‍ സമിതി ഓണ്‍ലൈന്‍ മീറ്റിങില്‍ യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍,എസ്.വി മുഹമ്മദലി,  സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, നാസര്‍ ഫൈസി കൂടത്തായി, എ.കെ.ആലിപ്പറമ്പ്, അഡ്വ. സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുറഹീം ചുഴലി, ശംസുദ്ദീന്‍ ഒഴുകൂര്‍, മുനീര്‍ ഹുദവി, സാജിഹു ശമീര്‍ അസ്ഹരി, അബ്ദുല്‍ ഹകീം മാടക്കാല്‍ എന്നിവര്‍ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago