നഗരസഭാ ബജറ്റ്: ജനക്ഷേമ നടപടികളില്ലെന്ന് പ്രതിപക്ഷം
കരുനാഗപ്പള്ളി: വേണ്ടത്ര പഠനമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ 11ാം മണിക്കൂറില്‍ തട്ടിക്കൂട്ടിയ കരുനാഗപ്പള്ളി നഗരസഭയുടെ 2017-18 ലെ ബജറ്റ് നിര്‍ദേശങ്ങള്‍ തീര്‍ത്തും നിരാശാജനകമാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. പട്ടികജാതി പട്ടിക വര്‍ഗവികസനത്തിന് മതിയായ ഫണ്ട് ഉള്‍ക്കൊള്ളിച്ചിട്ടില്ല.
തീരദേശത്തുള്‍പ്പടെ നഗരപ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഫലപ്രദമായ പദ്ധതി ഇല്ല. രണ്ടും മൂന്നും സെന്റില്‍ താമസിക്കുന്നവര്‍ക്കും സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും വേണ്ടിയുള്ള ശ്മശാന നിര്‍മാണത്തിന് ശാശ്വത പരിഹാരം ഇല്ല. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് നവീകരണത്തിനും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും നിര്‍ദേശങ്ങള്‍ ഇല്ല.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റു പദ്ധതികളാണ് ഊതി പെരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഖരമാലിന്യ ഭീഷണിയ്ക്കും പാറ്റോലിതോടിലേയും മറ്റ് മൂന്ന് തഴത്തോടിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ബജറ്റില്‍ പരാമര്‍ശമില്ല.
കേശവപുരം പത്മനാഭന്‍ജെട്ടി, കോഴിക്കോട്, പണിക്കര്‍കടവ്, തുറയില്‍കുന്ന്, ആലുംകടവ് തീരദേശത്തിന്റെ വികസനത്തിനും കയര്‍, കൈത്തറി മത്സ്യബന്ധനമേഖലയിലുള്ളവര്‍ക്കും ക്ഷേമ പദ്ധതികളൊന്നും ഇല്ല. സെക്കന്റ് ഗ്രേഡ് നഗരസഭയായി ഉയര്‍ത്തി മികവ് തെളിയിക്കാന്‍ കഴിഞ്ഞ പ്രഥമ യു.ഡി.എഫ് നഗരസഭയുടെ സ്ഥാനത്ത് എല്‍.ഡി.എഫ് നഗരസഭ വട്ടപൂജ്യമാണെന്നും പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ വിജയഭാനു പറഞ്ഞു.
കൗണ്‍സിലര്‍മാരായ ഗോപിനാഥപണിക്കര്‍, ശക്തികുമാര്‍, ബി. മോഹന്‍ദാസ്, അബ്ദുല്‍ഗഫൂര്‍, ശോഭജഗദപ്പന്‍, ബി. ഉണ്ണികൃഷ്ണന്‍, പി. തമ്പാന്‍, സുനിത സലിംകുമാര്‍, ദീപ്തി, ബേബി ജസ്‌ന, മെഹര്‍ഹമീദ്, പ്രീതിമോള്‍, ആശാഅനില്‍, സാബു ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."