അച്ചാറില്‍ മുടിക്കെട്ട്; ഭക്ഷ്യ വകുപ്പ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് പരാതി
കരുനാഗപ്പള്ളി: അച്ചാര്‍ പായ്ക്കറ്റില്‍ മുടികെട്ട്. ആച്ചി അച്ചാര്‍ എന്ന പേരില്‍ ഒരു രൂപയ്ക്ക് വില്‍ക്കുന്ന കവര്‍പാക്കറ്റില്‍ ആണ് മുടികള്‍ കണ്ടെത്തിയത്. പാക്കറ്റ് പൊട്ടിച്ചപ്പോള്‍ അച്ചാറിന് പകരം കിട്ടിയത് ഒരു കൂട്ടം മുടികളാണ് കണ്ടത്. തഴവ കടത്തൂര്‍ സല്‍മാന്‍ മന്‍സിലില്‍ സക്കീര്‍ എന്ന യുവാവിന് ആണ് ഇത്തരത്തില്‍ സംഭവിച്ചത്.
ഭക്ഷണത്തിനൊപ്പം അച്ചാറ് കഴിച്ചതിനെ തുടര്‍ന്ന് മുടി തൊണ്ടയില്‍ കുടുങ്ങി ചര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അച്ചാറ് പരിശോധിച്ചപ്പോഴാണ് അച്ചാറിനുള്ളിലെ നാരങ്ങിയില്‍ മുടിക്കെട്ട് ചുറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത പാക്കറ്റും പൊട്ടിച്ചു നോക്കിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഇതിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് ഈ യുവാവ്.
കുടില്‍ വ്യവസായം കണക്കെ യാതൊരു വൃത്തിയോ വേണ്ട സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ കാലപ്പഴക്കം ചെന്നതും അഴുകിയതുമായ നാരങ്ങകള്‍ ചേര്‍ത്തുണ്ടാക്കുന്ന അച്ചാര്‍ അശ്രദ്ധയോടു കൂടി പായ്ക്കറ്റില്‍ നിറച്ച് വില്‍ക്കുയാണ് ചെയ്യുന്നത്. ഇങ്ങിനെ വില്‍ക്കുന്ന വസ്തുക്കള്‍ പിടിച്ചെടുക്കാനോ അവയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലായെന്ന പരാതിയും ഉയരുന്നു. ഇത്തരത്തില്‍ വാങ്ങി ഭക്ഷ്യക്കുന്ന വസ്തുക്കള്‍ മൂലം ഉദരരോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നാരങ്ങ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നോക്കാനോ മറ്റോ യാതൊരു നടപടിയും എടുക്കാതെ നിറക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമായി തീരുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."